Home

എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം, സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നു; ജനരോഷം വകവയ്ക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കേരളത്തിലെ ആശുപത്രികളില്‍ എത്തി ക്കുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനാണ് ഏറ്റവും ഒടുവിലത്തെ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചു

കൊച്ചി : ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ട്. ദ്വീപില്‍ നടപ്പി ലാക്കാന്‍ ലക്ഷ്യമിടുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും അഡ്മി നിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ അതൊന്നും കൂസാക്കാതെയാണ് ജനങ്ങളുടെ ചികിത്സാ സൗകര്യ ങ്ങള്‍ പോലും അവഗണിക്കുന്ന നടപടിയാണ് തുടരുന്നത്.

ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനാണ് ഏറ്റവും ഒടുവിലത്തെ നീക്കം.  ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചു. എയര്‍ ആംബുലന്‍സുകളില്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ആശുപത്രി സൌകര്യം കുറവായ തിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്.

രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്ന് എടുത്തുമാറ്റി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ചെയര്‍മാനായ നാലംഗ സമി തിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അംഗീകാര വും വേണമെന്ന് ഉത്തരവില്‍ പറയുന്നു. അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് സര്‍ വീസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.

ചികിത്സാ സൗകര്യങ്ങള്‍ ഏറെ കുറവുള്ള ദ്വീപില്‍ മെഡിക്കല്‍ ഓഫീസര്‍ തീരുമാനിച്ചാല്‍ നിലവില്‍ രോഗിയെ അടിയന്തരമായി കേരളത്തിലെ ത്തിക്കാം. ഇവാക്വേഷന്‍ നോഡല്‍ ഓഫീസര്‍ വഴിയാണ് ഹെലികോപ്റ്ററില്‍ രോഗിയെ കേരളത്തില്‍ എത്തിച്ചിരുന്നത്. ഇതാണ് കൂടുതല്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങളിലേക്ക് മാറ്റിയത്.

അതിനിടയില്‍ സ്‌കൂളുകള്‍ അടച്ച്പൂട്ടാനും തീരുമാനമായി. അധ്യാപകരുടെയും ജീവനക്കാരുടെ യും കുറവു പറഞ്ഞാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്. സ്‌കൂളുകള്‍ ലയിപ്പിക്കുന്നതിന്റെ മറവി ലാ ണ് അടച്ച് പൂട്ടല്‍. 15 ഓളം സ്‌കൂളുകളാണ് ഇതുവരെ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം നാല് സ്‌കൂ ളുകള്‍ ക്കാണ് താഴുവീണത്. മറ്റ് ചില സ്‌കൂളുകള്‍ കൂടി ഇത്തരത്തില്‍ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികള്‍ പറയുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.