ദുബായ് : ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനും ദുബായ് ഡ്യൂട്ടി ഫ്രീയും ക്രിപ്‌റ്റോകറൻസി പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് ക്രിപ്റ്റോ. കോമുമായി കരാറിൽ ഒപ്പുവെച്ചു. അടുത്ത വർഷം മുതൽ ടിക്കറ്റുകൾക്കും ഷോപ്പിങ്ങിനും ഡിജിറ്റൽ കറൻസി ഉപയോഗിച്ച് പണമടയ്ക്കാൻ യാത്രക്കാർക്ക് സാധിക്കും.
പുതിയ തലമുറയുടെ സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ആകർഷിക്കാനും, അവർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാനും ഈ നീക്കം സഹായിക്കുമെന്ന് എമിറേറ്റ്സിന്റെ ഡപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യൽ ഓഫീസറുമായ അദ്‌നാൻ കാസിം പറഞ്ഞു.
ദുബായ് ഡ്യൂട്ടി ഫ്രീയ്ക്കായി മാനേജിങ് ഡയറക്ടർ രമേഷ് സിദാംബിയും കരാറിൽ ഒപ്പുവെച്ചു. ഈ നടപടിയിലൂടെ യാത്രാനുഭവം മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമനപരമായ കാഴ്ചപ്പാടാണ് ഇതിനുശേഷമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റ്സ്, ദുബായ് ഡ്യൂട്ടി ഫ്രീ പോലുള്ള പ്രമുഖ പങ്കാളികളുമായി സഹകരിക്കുന്നത് ഡിജിറ്റൽ ആസ്തിവ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്ന് ക്രിപ്റ്റോ.കോം പ്രസിഡന്റും സിഒഒയുമായ എറിക് അൻസിയാനി പറഞ്ഞു.
പുതിയ പേയ്‌മെന്റ് സംവിധാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി സംയുക്ത മാർക്കറ്റിങ് ക്യാംപെയിൻ നടത്താനാണ് ഇരു സ്ഥാപനങ്ങളും പദ്ധതിയിടുന്നത്.
ദുബായ് ഡ്യൂട്ടി ഫ്രീ ഈ വർഷം ആദ്യ പകുതിയിൽ 4.118 ബില്യൺ ദിർഹമിന്റെ വിറ്റുവരവ് രേഖപ്പെടുത്തി. യുഎഇയിൽ പല പ്രോപ്പർട്ടി ഡവലപ്പർമാരും ഇതിനോടകം തന്നെ ക്രിപ്റ്റോകറൻസി പേയ്‌മെന്റുകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.