Breaking News

എമിറേറ്റുകളിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ്

ഷാർജ : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് വിനിയോഗിക്കാൻ വിവിധ എമിറേറ്റുകളിലെ അധികൃതരുടെ നിർദേശം. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പൊലീസാണ് വാഹനമോടിക്കുന്നവരോട് ആഹ്വാനം ചെയ്തത്. ട്രാഫിക് പോയിന്റുകൾ റദ്ദാക്കുന്നതും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ഇളവിൽ ഉൾപ്പെടുന്നു. ഉപയോക്തൃ സന്തോഷ കേന്ദ്രങ്ങളിലോ പൊലീസ് സ്‌മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിച്ചോ  ഇളവുള്ള പിഴകൾ അടയ്ക്കാം.
53-ാം ഈദ് അൽ ഇത്തിഹാദിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിന് ഗ്രേസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സമയപരിധി അവസാനിച്ചാൽ പിഴയുടെ മുഴുവൻ തുകയും അടയ്‌ക്കേണ്ടിവരുമെന്ന് നിയമലംഘകരെ പൊലീസ് ഓർമിപ്പിച്ചു.  വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത സമയപരിധിയാണ്.
അജ്മാൻ
ഈ വർഷം ഒക്ടോബർ 31ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് അജ്മാനിൽ 50% ഇളവ് പ്രഖ്യാപിച്ചത്.  ഈ മാസം 15വരെ ഇളവോടെ പിഴയൊടുക്കാം.
റാസൽഖൈമ
ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് റാസൽഖൈമയിൽ 50% ഇളവ് പ്രഖ്യാപിച്ചത്.  ഈ മാസം 31വരെ ഇളവോടെ പിഴയൊടുക്കാം.
ഉമ്മുൽഖുവൈൻ
ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് ഉമ്മുൽഖുവൈനിൽ 50% ഇളവ് പ്രഖ്യാപിച്ചത്. 2025 ജനുവരി അഞ്ച് വരെ ഇളവോടെയുള്ള പിഴയൊടുക്കാം. 
ഫുജൈറ‌
ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് ഫുജൈറയിൽ 50% ഇളവ് പ്രഖ്യാപിച്ചത്. 2025 ജനുവരി 23 വരെ ഇളവോടെയുള്ള പിഴയൊടുക്കാം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.