ഷാർജ : ഷാർജ സിവിൽ ഡിഫൻസ് അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കും. 2025-ന്റെ ആദ്യ പാദത്തിൽ അഗ്നിശമന സമയം കുറയ്ക്കുന്നതിനും ദ്രുതഗതിയിൽ പ്രവർത്തനം നടത്തുന്നതിനുമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും. പരമ്പരാഗത അഗ്നിശമന രീതികളിൽ നിന്ന് വിപുലവും ക്രിയാത്മകവുമായ രീതികളിലേക്ക് മാറുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സിവിൽ ഡിഫൻസിലെ സാങ്കേതിക സംഘവും യുഎഇ ആസ്ഥാനമായുള്ള ഡ്രോൺ ഫസ്റ്റ് ബിൽഡിങ് സർവീസസും ചേർന്ന് ഡ്രോൺ പരീക്ഷണം നടത്തി. ഏകദേശം 40 നിലകൾക്ക് തുല്യമായ 150 മീറ്റർ ഉയരത്തിൽ വെറും 18 സെക്കൻഡിനുള്ളിൽ ഡ്രോൺ എത്തിയതായി ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബി. സാമി അൽ നഖ്ബി പറഞ്ഞു.
ഗ്രൗണ്ട് ടാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള, വാട്ടർ ഹോസ് വഴി വീണ്ടും നിറയ്ക്കുന്ന 5,000 ലിറ്റർ ശേഷിയുള്ള ഒരു ആന്തരിക ടാങ്കിൽ നിന്ന് 15 മീറ്റർ വരെ വെള്ളം സ്പ്രേ ചെയ്യാനുള്ള കഴിവ് ഈ ഉയരത്തിൽ ഡ്രോൺ തെളിയിച്ചു. താപ ഉറവിടവും തീവ്രതയും അതിന്റെ സാന്ദ്രതയും നിർണയിക്കാൻ ഡ്രോണിൽ ഒരു തെർമൽ ക്യാമറ സജ്ജീകരിക്കുമെന്ന് ബി. അൽ നഖ്ബി വിശദീകരിച്ചു. പ്രത്യേകിച്ച് വലിയ പ്രദേശങ്ങളിൽ. ഇത് അഗ്നിശമന സംഘങ്ങൾക്ക് വേഗത്തിൽ തീ നിയന്ത്രിക്കാനുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാൻ വഴിയൊരുക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.