Home

എന്‍ഐടി ജീവനക്കാരന്‍ ഭാര്യയെ കൊന്നു ആത്മഹത്യ ചെയ്തു; വിരല്‍ കൊണ്ട് മൂക്ക് പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ രക്ഷപ്പെട്ടു

എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്താണെന്ന് പൊലിസ്. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു

കോഴിക്കോട് : എന്‍ഐടി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്താണെന്ന് പൊലിസ്. സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു.എന്‍ ഐ ടി ജീവനക്കാരായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജയകുമാര്‍(56), ലില്ലി (48 ) എന്നിവരാണ് മരിച്ചത്. ലില്ലിയുടെ മൃതദേഹത്തിനും പൊള്ളലേറ്റിട്ടുണ്ട്.

ജീവനെടുക്കും മുന്‍പ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അജയ കുമാര്‍ എത്തിയത്. പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഇന്ന് രാവിലെയാണ് തീ പൊള്ളലേറ്റ് മരിച്ച നില യില്‍ ദമ്പതികളെ കണ്ടെത്തിയത്. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക മാണെന്ന് വ്യക്തമായത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജയകുമാര്‍ അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ തുറന്നുവിട്ടതിന് ശേഷം കട്ടിലില്‍ കിടന്ന ഭാര്യയെ ശ്വാസം മു ട്ടിച്ച് കൊലപ്പെടുത്തി.

തുടര്‍ന്ന് ഉറങ്ങി കിടന്ന മകനെയും തലയിണ വെച്ച് ശ്വാസം മുട്ടിച്ചു. എന്നാല്‍ അപകടം മണത്ത കുട്ടി വിരല്‍ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെ യ്തു. മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാര്‍ തീ കൊളുത്തിയത്. ഇയാള്‍ മുറിയില്‍ തീ ഇടുന്ന സമയം അടുക്കളയിലെ വാതില്‍ വഴി യാണ് കുട്ടി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെട്ട മകന് ചെറിയ രീതിയില്‍ പൊള്ളലേല്‍ക്കുക മാത്രമാണ് ചെയ്തത്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. വീട്ടില്‍ നിന്നും പഠിക്കുന്ന മകള്‍ ഇന്നലെ കോട്ടയത്തെ കോളേജിലേക്ക് മടങ്ങിയിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.