Editorial

എന്‍ഐഐ കോടതി ഉത്തരവ്‌ മനുഷ്യാവകാശങ്ങള്‍ക്കുള്ള പിന്തുണ

പന്തീരാങ്കാവ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ യുഎപിഎ ചുമത്തിയ അലന്‍ ശുഐബ്‌, താഹാ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക്‌ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഏതൊരാള്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്‌. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹങ്ങളില്‍ സംഭവിക്കുന്ന വിധത്തിലുള്ള പൊലീസിന്റെയും ഭരണകൂടത്തി ന്റെയും നിഷേധാത്മകമായ നിലപാടാണ്‌ ഈ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായത്‌. ഈ കേസിന്റെ പേരില്‍ ഇടതുപക്ഷ സര്‍ക്കാരിനുണ്ടായ കളങ്കം പിന്നീട്‌ മനംമാറ്റം മൂലം നടത്തിയ ഇടപെടലുകള്‍ കൊണ്ട്‌ മാഞ്ഞുപോകുന്നതല്ല.

പിടിക്കപ്പെട്ടവര്‍ ഭീകരസംഘടനയില്‍ അംഗങ്ങളാണ്‌ എന്ന്‌ തെളിയിക്കാന്‍ പോലും അന്വേഷണം നടത്തിയ എന്‍ഐഎക്ക്‌ കഴിഞ്ഞില്ല. ഭീകരവാദ സംഘടനയില്‍ അംഗം ആണെന്ന്‌ ആരോപിച്ച്‌ ചുമത്തിയ സെക്ഷന്‍ 20 അതിനുള്ള തെളിവില്ലാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയായതോടെ കുറ്റപത്രത്തില്‍ നിന്ന്‌ ഒഴിവാക്കേണ്ടി വന്നു. പ്രോസിക്യൂഷന്‌ പോലും ഇവര്‍ ഭീകരവാദ സംഘടനയില്‍ അംഗമാണ്‌ എന്ന ആരോപണമില്ല എന്നാണ്‌ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ എന്‍ഐഎ കോടതി ചൂണ്ടികാട്ടുന്നത്‌.

കൈവശമുള്ള പുസ്‌തകങ്ങളുടെയും ലഘുലേഖകളുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ ഭീകരവാദ സംഘടനയിലെ പ്രവര്‍ത്തകരായി ചിത്രീകരിച്ച രീതി സാമാന്യ ബോധത്തിന്‌ നിരക്കാത്തതായിരുന്നു. യുഎപിഎയെ എതിര്‍ക്കുന്ന ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ആ നിയമം ചുമത്തി വിദ്യാര്‍ത്ഥികളെ എന്‍ഐഎക്ക്‌ കൈമാറിയത്‌ നമ്മുടെ സമൂഹത്തില്‍ വലിയ ചര്‍ച്ചക്കാണ്‌ വഴിവെച്ചത്‌. യുഎപിഎക്കെതിരെ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്‌ വ്യക്തമായ നിലപാടുണ്ട്‌. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക്‌ ഈ നിയമം ഉപയോഗിക്കപ്പെടുന്നു എന്നാണ്‌ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ചൂണ്ടികാണിക്കുന്നത്‌.

കേസിന്റെ പ്രാംരംഭഘട്ടത്തില്‍ ഇവര്‍ മാവോയിസ്റ്റുകളാണെന്ന കാര്യത്തില്‍ നമ്മുടെ മുഖ്യമന്ത്രിക്ക്‌ ഒരു സംശയവുമുണ്ടായിരുന്നില്ല. സിപിഎം കുടുംബങ്ങളില്‍ പെട്ട രണ്ട്‌ വിദ്യാര്‍ത്ഥികളോട്‌ മുഖ്യമന്ത്രി സ്വീകരിച്ച കടുത്ത നിലപാട്‌ പാര്‍ട്ടിയോട്‌ അനുഭാവം പുലര്‍ത്തുന്ന വലിയൊരു വിഭാഗം പേരിലും ജനസമൂഹത്തിലും കടുത്ത അതൃപ്‌തിയാണ്‌ സൃഷ്‌ടിച്ചത്‌. ഒടുവില്‍ പ്രതിപക്ഷത്തിന്റെയും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രി തന്റെ വാക്കുകളില്‍ നിന്ന്‌ പിന്നോട്ടുപോയതും ഈ കേസിനോടുള്ള സര്‍ക്കാരിന്റെ നിലപാട്‌ അയഞ്ഞതും. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം ചൂണ്ടികാട്ടി പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ ദീര്‍ഘമായ പ്രസംഗം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ഒടുവില്‍ നിലപാട്‌ തിരുത്തേണ്ടി വന്ന മുഖ്യമന്ത്രി എന്‍ഐഎ ഏറ്റെടുത്ത കേസ്‌ സംസ്ഥാന പൊലീസിനെ തിരികെ ഏല്‍പ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാക്ക്‌ കത്തെഴുതിയപ്പോഴേക്കും വൈകിപ്പോയിരുന്നു. കേസ്‌ തിരികെ കിട്ടാന്‍ താന്‍ അമിത്‌ഷായുടെ കാല്‌ പിടിക്കണോ എന്ന്‌ നിയമസഭയില്‍ ചോദിച്ച മുഖ്യമന്ത്രിയാണ്‌ പിന്നീട്‌ ഇങ്ങനെ നിലപാട്‌ മാറ്റാന്‍ നിര്‍ബന്ധിതനായത്‌.

മുഖ്യമന്ത്രി മാവോയിസ്റ്റുകളാണ്‌ എന്ന സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയവര്‍ക്ക്‌ സിപിഎം ദേശീയ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചത്‌ കൗതുകകരമായിരുന്നു. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, എസ്‌.രാമചന്ദ്രന്‍പിള്ള തുടങ്ങിയ ദേശീയ നേതാക്കള്‍ അറസ്റ്റ്‌ ശരിയല്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ലഘുലേഖ കൈവശം വെച്ചവരെല്ലാം മാവോയിസ്റ്റുകളല്ലെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞത്‌.

ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയിലൂടെ മനുഷ്യാവകാശത്തിന്റെ വിജയമാണ്‌ ഉണ്ടായത്‌. മതിയായ തെളിവുകളില്ലാതെ നിയമപരമായ നടപടി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്‌ കോടതി ഉത്തരവിലെ പരാമര്‍ശങ്ങളിലുള്ളത്‌. അപ്പോഴും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഭീകരവാദ സംഘടനയില്‍ അംഗമാണ്‌ എന്ന്‌ പ്രോസിക്യൂഷന്‍ പോലും ആരോപിക്കാത്തവരെ കുറിച്ച്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ `അവര്‍ മാവോയിസ്റ്റുകള്‍ തന്നെ’ എന്ന്‌ നേരത്തെ മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞതെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.