ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അഫ്ഗാനി സ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിന്റെ വൈകാരിക പ്രതികരണം
തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കാന്‍ ഉദ്ദേശിക്കുന്നി ല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അഫ്ഗാനി സ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തി മയുടെ അമ്മ ബിന്ദുവിന്റെ വൈകാരിക പ്രതികരണം. തന്റെ മകളെ കൊല്ലാന്‍ വിടുന്നതെന്തി നാണെ ന്ന് ബിന്ദു ചോദിച്ചു.
ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ മനുഷ്യാവകാശമല്ലേ അത്. തന്റെ മകള്‍ ഇന്ത്യ വിട്ടു പോകുന്നതിന് മുമ്പ് അന്നത്തെ സര്‍ക്കാരിനെയും പൊലീ സ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേയെന്നും അന്ന് തടയാ തെ ഇപ്പോള്‍ അവരെ കൊല്ലാന്‍ വിടുന്നത് എന്തിനാണെന്ന് ബിന്ദു ചോദിക്കുന്നു.
‘ഞാന്‍ ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ ഇന്ത്യ വിടുന്നതിനു മുന്‍പ് അന്നത്തെ കേരള സര്‍ക്കാരിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ? എന്തുകൊണ്ട് അവര്‍ തടഞ്ഞില്ല. എല്ലാം കഴിഞ്ഞ് കൈയ്യിലെത്തിയിട്ട് എന്റെ മകളെ എന്തിനാണ് ഇങ്ങനെ കൊ ല്ലാന്‍ വിടുന്നത്?’ ബിന്ദു വാര്‍ത്താ ചാനലിനോടു ചോദിച്ചു.
ഇന്ത്യയിലേയ്ക്ക് നിമിഷയെ തിരിച്ചെത്തിച്ച ശേഷം നിയമനടപടികള്‍ തുടരണമെന്ന നിലപാടായി രുന്നു ബിന്ദു സ്വീകരിച്ചിരുന്നത്. മാസങ്ങള്‍ക്കു മുന്‍പ് റോ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ട ശബ്ദരേഖ യില്‍ നിമിഷ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്നു താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തടവില്‍ കഴിയുന്നവരെ അതതു രാജ്യങ്ങളിലേയ്ക്ക് നാടുകടത്താന്‍ അഫ്ഗാന്‍ ഭരണകൂടം സന്നദ്ധമായതിനു പിന്നാലെ കുടുംബം പ്രതീക്ഷയി ലായിരുന്നു. എന്നാല്‍ ഇവരെ തിരിച്ചെത്തിച്ചേക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
നിമിഷ ഫാത്തിമ ഉള്‍പ്പെടെ നാല് പേരാണ് അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്നത്. സോണിയ, മെറിന്‍, നിമിഷ, റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലിലുള്ളത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.