Breaking News

‘എന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്ക്, അദ്ദേഹം പറഞ്ഞ പോലെയാണ് ജീവിച്ചത്, എല്ലാ കാര്യങ്ങളും അയാള്‍ക്ക് അറിയാം’ ; ശിവശങ്കരനെതിരെ സ്വപ്ന

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്ക റിനെതിരെ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. തന്നെ നശിപ്പിച്ചതില്‍ ശിവശ ങ്കറിന് വലിയ പങ്കുണ്ടെന്നും ഐടി വകുപ്പില്‍ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരു ന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശ ങ്കറിനെതിരെ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്.തന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പ ങ്കുണ്ടെന്നും ഐടി വകുപ്പില്‍ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തെന്നും താന്‍ ഇരയാണെന്നും സ്വപ്ന പറഞ്ഞു. ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ശിവശങ്കറാണ് തനിക്ക് ഐടി വകുപ്പില്‍ ജോലി വാങ്ങിത്തന്നതെന്നും സ്വപ്ന ടിവി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ കഴിവും യുഎഇ ബന്ധങ്ങളും കണ്ടാണ് ജോലിക്ക് ശിപാര്‍ശ ചെയ്തത്. ബയോഡാറ്റ നല്‍കിയതും ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെ യ്തെങ്കില്‍ അത് മോശമാണ്. കോണ്‍സുലേറ്റിലെ ജോലി രാജിവച്ചത് ശിവശങ്കര്‍ പറഞ്ഞ പ്രകാരമാണെ ന്നും സ്വപ്ന പറഞ്ഞു. ‘അശ്വത്ഥാമാവ് വെറുമൊരു ആന’എന്ന ശിവശങ്കറിന്റെ പുസ്തകം നാളെ പുറത്തിറ ങ്ങാനിരിക്കെ, അതിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സം സാരിക്കുകയാ യിരുന്നു സ്വപ്ന.

‘മൂന്നു വര്‍ഷമായി എന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും മാറ്റിവയ്ക്കാന്‍ പറ്റാത്ത അം ഗമാണ് ശിവശങ്കര്‍. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ശിവശങ്കറിനെ പരിചയപ്പെടുന്നത്.  ഔദ്യോഗിക കാര്യങ്ങളിലൂടെ ബന്ധം വള ര്‍ന്നു. ഒരു സ്ത്രീയെന്ന രീതിയില്‍ എന്നെ ചൂഷണം ചെയ്തു നശിപ്പിച്ചു.  അതില്‍ ശിവശങ്കറിന് വ ലിയ പങ്കുണ്ട്. ആരാണ് തെറ്റു ചെയ്തത് എന്ന് കോടതി തീരുമാനിക്കട്ടെ. എനിക്ക് പ്രത്യേകിച്ചൊ ന്നും ഒളിക്കാനില്ല. കോണ്‍സുലേറ്റില്‍ നിന്ന് രാജി വച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. ഭര്‍ത്താവ് ജോലിക്കൊന്നും പോകാതെ ദ്രോഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജോലി വേണമെന്ന് ആ വശ്യപ്പെട്ട് ശിവശങ്കറിനെ സമീപിച്ചു. സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ എന്നെ നിയമിച്ചത് അദ്ദേഹമാ ണ്. ഒരു ഫോണ്‍ കോള്‍ കൊണ്ടാണ് എന്റെ നിയമനം നടന്നത്. ഞാന്‍ ഗവണ്‍മെന്റ് സ്റ്റാഫ് ആ യിരുന്നില്ല. കണ്‍സല്‍ട്ടന്‍സി സ്റ്റാഫായിരുന്നു.’- സ്വപ്ന സുരേഷ് പറഞ്ഞു.

‘ശിവശങ്കര്‍ അബോധാവസ്ഥയില്‍ ഒരിക്കലും എന്റെ വീട്ടില്‍ നിന്ന് പോയിട്ടില്ല. ഭക്ഷണം കഴിച്ചിട്ടുണ്ട്. ക ള്ളു കുടിച്ചിട്ടുണ്ട്. എന്റെ കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അത് അനാശ്യാസമൊന്നുമായി രുന്നില്ല. വ്യക്തിഗത മികവിലാണ് എനിക്ക് ജോലി കിട്ടിയത്. സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലി വാങ്ങേണ്ടി വന്നിട്ടില്ല. യോഗ്യത ഒരു പ്രശ്നമല്ല. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുണ്ട്. അതെല്ലാം മുകളില്‍ ദൈവം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഞാനാരെയും ചതിച്ചിട്ടോ ദ്രോഹിച്ചിട്ടില്ലോ ഇല്ല. ഒരു പരിധി കഴി ഞ്ഞാല്‍ ആത്മഹത്യ ചെയ്യേണ്ടി വരും.’- സ്വപ്ന പറഞ്ഞു.

                        പലതും വെളിപ്പെടുത്തേണ്ടി വരുമെന്ന് സ്വപ്ന

ആത്മകഥ എഴുതുകയാണ് എങ്കില്‍ പലതും വെളിപ്പെടുത്തേണ്ടി വരുമെന്നും സ്വപ്ന .’എന്നെ അറിയില്ല എന്ന് പറയുന്ന ആളില്‍ നിന്ന എന്തു പ്രതീക്ഷിക്കാനാണ്. ഞാന്‍ ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്നു. ആത്മകഥ എഴുതുകയാണ് എങ്കില്‍ ശിവശങ്കര്‍ സാറിനെ കുറിച്ചുള്ള പല തും എനിക്കെഴുതേണ്ടി വരും. അത് ഇതിനേക്കാള്‍ ബെസ്റ്റ് സെല്ലിങ് അവാര്‍ഡ് വിന്നിങ് പുസ്ത കമാകും. ഇതുവരെ ഞാന്‍ മാധ്യമങ്ങളുടെ മുമ്പില്‍ വന്നിട്ടില്ല. സ്വപ്ന സുരേഷിനെ ജനം മറക്ക ണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് രണ്ട് മക്കളുണ്ട്.

എല്ലാ വിഴുപ്പും ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ കെട്ടിവച്ചില്ലേ. തീവ്രവാദം, കള്ളക്കടത്തുകാരി എന്നു പറഞ്ഞ് എന്നെ ജയിലിലിട്ടുണ്ട്. ഞാന്‍ ഇരയാണ്. എനിക്കിനി ജോലി കിട്ടില്ല. എന്നെ ചൂഷണം ചെയ്യുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും എവിടെയാണ് ഡോ ളറും സ്വര്‍ണവും. എനിക്ക് ആസ്തിയായി ഒന്നുമില്ല. ലോകം തന്ന ചീത്തപ്പേരു മാത്രമാണ് ആസ്തി യായുള്ളത്.’- അവര്‍ വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.