Editorial

എന്തിനായിരുന്നു ആ പാഴ്‌വേല?

നോട്ട്‌ നിരോധനത്തിനു ശേഷം നാല്‌ വര്‍ഷം പിന്നിടുമ്പോള്‍ എന്തിനു വേണ്ടിയായിരുന്നു മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത നടപടി എന്ന ചോദ്യം ബാക്കിയാകുന്നു. 2016 നവംബര്‍ 8ന്‌ ആയിരുന്നു പ്രധാനമന്ത്രി നോട്ട്‌നിരോധന പ്രഖ്യാപനം നടത്തിയത്‌.

നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിന്‌ മുമ്പ്‌ പത്ത്‌ വര്‍ഷം പ്രധാനമന്ത്രിയുടെ കസേരയിലിരുന്നത്‌ ഒരു ധനകാര്യ ശാസ്‌ത്രജ്ഞനായിരുന്നു. ആദ്യത്തെ ഊഴം വിജയകരമായി പൂര്‍ത്തിയാക്കി, രണ്ടാമൂഴത്തിനിറങ്ങിയപ്പോള്‍ മന്‍മോഹന്‍സിംഗിന്‌ പലപ്പോഴും ചുവടുകള്‍ തെറ്റി. രണ്ടാം യുപിഎ സര്‍ക്കാര്‍ വീഴ്‌ചകള്‍ വരുത്തിയപ്പോള്‍ സര്‍ക്കാരിന്റെ വിമര്‍ശകര്‍ പറഞ്ഞിരുന്നത്‌ നമുക്ക്‌ പ്രധാനമന്ത്രിയായി വേണ്ടത്‌ ഒരു സാമ്പത്തിക വിദഗ്‌ധനെയല്ല, രാഷ്‌ട്രീയ നേതാവിനെയാണ്‌ എന്നാണ്‌. ഇന്ത്യയിലെ ഏറ്റവും ശക്തനായ രാഷ്‌ട്രീയ നേതാവ്‌ എന്ന പ്രതിച്ഛായ അപ്പോഴേക്കും കൈവരിച്ചിരുന്ന നരേന്ദ്ര മോദിയെ ചൂണ്ടികാട്ടിയാണ്‌ അവര്‍ അത്‌ പറഞ്ഞിരുന്നത്‌. പക്ഷേ ശക്തനായ രാഷ്ട്രീയനേതാവ്‌ ശക്തമായ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായതിനു ശേഷം സാമ്പത്തിക വിദഗ്‌ധരേക്കാള്‍ വലിയ ധനതത്വശാസ്‌ത്ര ജ്ഞാനം തനിക്കുണ്ടെന്ന മട്ടില്‍ നോട്ട്‌ നിരോധനം പോലുള്ള ഒരു പാഴ്‌വേലക്ക്‌ ഇറങ്ങി പുറപ്പെടുകയാണ്‌ ചെയ്‌തത്‌. നോട്ട്‌ നിരോധനത്തെ എതിര്‍ത്ത രഘുറാം രാജനെ പോലുള്ള ധനകാര്യ ശാസ്‌ത്രജ്ഞരെ അതിന്‌ മുമ്പ്‌ തന്നെ അദ്ദേഹം രാജ്യത്തിന്‌ പുറത്തേക്ക്‌ കെട്ടുകെട്ടിക്കുകയും ചെയ്‌തു.

നിരോധിച്ച 99.30 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരികെയെത്തിയെന്ന റിസര്‍വ്‌ ബാങ്കിന്റെ വെളിപ്പെടുത്തല്‍ നോട്ട്‌ റദ്ദാക്കിയ `ചരിത്രപരമായ നടപടി’ സമ്പൂര്‍ണ പരാജയമായിരുന്നുവെന്നാണ്‌ തെളിയിച്ചത്‌. സാധാരണക്കാരുടെ ദൈനംദിന ജീവിതം അവതാളത്തിലാക്കുകയും ബിസിനസ്‌ സമൂഹത്തിന്‌ തിരിച്ചടിയാകുകയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുകൊണ്ടുപോകുകയും ചെയ്‌ത നോട്ട്‌ നിരോധനം എന്തിന്‌ വേ ണ്ടിയായിരുന്നുവെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. കള്ളപ്പണ ത്തെ ഇല്ലാതാക്കാന്‍ കൊണ്ടുവരുന്നുവെന്ന പ്രചാരണവുമായി നടത്തിയ നോട്ട്‌ നിരോധനം ആ ലക്ഷ്യത്തിലെത്താതെ പോയപ്പോള്‍ അതി നെ ന്യായീകരിക്കാന്‍ വിചിത്രമായ ന്യായങ്ങള്‍ നിരത്തുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ചെയ്‌തുകൊണ്ടിരുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്‍പ്പര്യമെടുത്ത്‌ നടപ്പിലാക്കിയ നോട്ട്‌ നിരോധനം പരാജയമാണെന്ന്‌ തെളിഞ്ഞിട്ടും അതേ കുറിച്ച്‌ വ്യക്തമായ ഒരു വിശദീകരണവും നല്‍ കാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടുമില്ല.

ലോകചരിത്രത്തില്‍ ഇതുവരെ നോട്ട്‌ നിരോധ നം രാജ്യങ്ങള്‍ നടപ്പിലാക്കിയത്‌ രണ്ട്‌ രീതിയിലാണ്‌. യുദ്ധവും കടുത്ത പണപ്പെരുപ്പവും കറന്‍സി പ്രതിസന്ധിയും പോലുള്ള കെടു തികള്‍ നേരിടുന്ന അസാധാരണ സാഹചര്യ ങ്ങളിലാണ്‌ പൊടുന്നനെയുള്ള നോട്ട്‌ നിരോ ധനം നടപ്പിലാക്കിയിട്ടുള്ളത്‌. സാധാരണ മായ സാഹചര്യങ്ങളില്‍ നോട്ട്‌ നിരോധനം നടപ്പിലാക്കിയിട്ടുള്ളത്‌ ഘട്ട ങ്ങളായാണ്‌. ഈ രണ്ട്‌ രീതിയില്‍ നിന്നും വ്യത്യസ്‌തമായാണ്‌ ഇന്ത്യയില്‍ നോട്ട്‌ നിരോധനം കൊണ്ടുവ ന്നത്‌.

നോട്ട്‌ നിരോധനം ഏര്‍പ്പെടുത്തിയ 2016 നവംബര്‍ എട്ടിന്‌ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ്‌ പ്രചാരത്തിലുണ്ടായിരുന്നത്‌. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തി. തിരികെയെത്താതിരുന്നത്‌ 10,720 കോടി നോട്ടുകള്‍ മാത്രമാണ്‌. കള്ളപ്പണത്തെ തടയാന്‍ സാധിച്ചില്ലെന്ന്‌ മാത്രമല്ല പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ആര്‍ബിഐക്ക്‌ അമിത ചെലവും നോട്ട്‌ നിരോധനം വരുത്തിവെച്ചു.

നോട്ട്‌ നിരോധനം സാമ്പത്തിക വളര്‍ച്ച യെ പിന്നോട്ട്‌ കൊണ്ടുപോകുകയാണ്‌ ചെയ്‌ത ത്‌. നോട്ട്‌ നിരോധനം നടത്തിയ ത്രൈമാസത്തിലും അതിനു ശേഷമുള്ള ത്രൈമാസങ്ങളിലും തുടര്‍ച്ചയായി വളര്‍ച്ച കുറഞ്ഞു. നാല്‌ വര്‍ഷത്തിനു ശേഷം ഈ കോവിഡ്‌ കാലത്തും അതിന്റെ പ്രത്യാഘാതങ്ങള്‍ തുടരുന്നു.

87 ശതമാനം കറന്‍സിയും പിന്‍വലിക്കപ്പെടുമ്പോള്‍ അത്‌ ഏറ്റവും കൂടുതല്‍ ബാധിച്ചത്‌ നോട്ടുകള്‍ മാത്രം ഉപയോഗിക്കുന്ന പാവങ്ങളെയാണ്‌. ജിഡിപി കണക്കാക്കുന്ന രീതി അനുസരിച്ച്‌ നോക്കുമ്പോള്‍ ഈ വിഭാഗത്തെ നോട്ട്‌ നിരോധനം എത്രത്തോളം ബാധിച്ചുവെന്ന്‌ വ്യക്തമായി മനസിലാക്കാനാകില്ല. ഇത്തരം ആളുകളുമായി ഇടപെടുന്ന മൈക്രോ ഫിനാന്‍സ്‌ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൂടെയും മറ്റുമാണ്‌ നമുക്ക്‌ ഇതിന്റെ ചിത്രം ഏറെക്കുറെ ലഭിക്കുന്നത്‌. അതുകൊണ്ടുതന്നെ നോട്ട്‌ നിരോധനം മൂലം താഴേക്കിടയിലുള്ളവര്‍ക്കിടയിലുണ്ടായ പ്രത്യാഘാതം ഇപ്പോഴത്തെ ജിഡിപിയുടെ കണക്കില്‍ പോലും പ്രതിഫലിക്കുന്നില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.