നിങ്ങള്‍ എന്റെ ചുറ്റും വന്നു നിന്നപ്പോള്‍ എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങള്‍ എന്റെ ചുറ്റും വന്ന് നിന്നത്? എനിക്കറിയില്ല, പക്ഷേ കേരളത്തില്‍ പ്രചരിപ്പിച്ചത്, നിശ്ചിത ല ക്ഷം കൊടുത്താലെ മുഖ്യമന്ത്രിയുടെ അടുത്തുവന്ന് ഇരിക്കാന്‍ പറ്റു എന്നാണ്. നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന്റെ അര്‍ഥം എന്താണ്? ആരെയാണ് അതിലൂ ടെ ഇകഴ്ത്താന്‍ നോക്കുന്നത്. നമ്മുടെ നാടിനെയാണ് ഇകഴ്ത്താന്‍ ശ്രമിക്കുന്നത്.’- മുഖ്യമന്ത്രി പിണറായി വിജയന്‍
ന്യൂയോര്‍ക്ക്: ലോക കേരള സഭ സമ്മേളനങ്ങള്‍ വിവാദമാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ സമ്മേളന ങ്ങള്‍ നടത്തുന്നത് അതത് മേഖലകളിലുള്ളവരാണ്. നട്ടാല്‍പൊടിക്കാത്ത നുണ പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി.’- അദ്ദേഹം പറഞ്ഞു. ലോക കേരള സഭ ന്യൂയോര്‍ക്ക് മേ ഖലാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാര്യങ്ങളും സുതാര്യം’
ലോക കേരള സഭയുടെ എല്ലാ കാര്യങ്ങളും സുതാര്യമാണ്. തെറ്റായ ആ ക്ഷേപങ്ങള്‍ ആധികാരിക മായി മലയാളി മനസ്സിലേക്ക് എത്തിക്കാന്‍ ശ്ര മിക്കുകയാണ്. മേഖലാ സമ്മേളനങ്ങള്‍ അതത് മേഖ ലകള്‍ പണം പിരി ച്ചാണ് നടത്തുന്നത്. സര്‍ക്കാരല്ല. ദുബൈയിലും ലണ്ടനിലും എങ്ങനെ യാണ് നട ന്നത് എന്നറിയാം. അത് വിവാദമാകേണ്ട കാ ര്യമില്ല, പക്ഷേ അമേരിക്കയിലെ സമ്മേളനം വന്നപ്പോള്‍ എന്തോ ഒരു വിവാദം അതിലുണ്ടാക്കണമെന്ന ബോധപൂര്‍ വ്വമായ ഉദ്ദേശത്തോടെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നു.
നിങ്ങള്‍ എന്റെ ചുറ്റും വന്നു നിന്നപ്പോള്‍ എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങള്‍ എന്റെ ചുറ്റും വന്ന് നിന്ന ത്? എനിക്കറിയില്ല, പക്ഷേ കേരളത്തില്‍ പ്രചരിപ്പിച്ചത്, നിശ്ചിത ല ക്ഷം കൊടുത്താലെ മുഖ്യമന്ത്രിയുടെ അടുത്തുവന്ന് ഇരിക്കാന്‍ പറ്റു എന്നാണ്. നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന്റെ അര്‍ഥം എ ന്താണ്? ആരെയാണ് അതിലൂ ടെ ഇകഴ്ത്താന്‍ നോക്കുന്നത്. നമ്മുടെ നാടിനെയാണ് ഇകഴ്ത്താന്‍ ശ്രമിക്കുന്ന ത്.’- അദ്ദേഹം പറഞ്ഞു.
ലോക കേരള സഭയില്‍ മുഖ്യമന്ത്രി
നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
നൂറു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ചെറി യ തീരപ്രദേശത്തു മാത്രം ഉണ്ടായിരുന്നവരായിരുന്നു കേരളീയര്‍.എ ന്നാല്‍ ഇന്ന്, ലോകത്തിന്റെ എ ല്ലാം ഭൂഖണ്ഡങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കുന്നവരാണ് കേരളീയര്‍. അ തായത് കേരളം ഇന്ന് കേവലം കൊച്ചു കേ രളമല്ല, മറിച്ച്, ലോക കേരളമാണ്.
കൊച്ചു കേരളം, ലോക കേരളമായി വളര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നമ്മള്‍ ലോക കേരളസഭ യ്ക്ക് രൂപം നല്‍കിയത്. അതിലൂടെ ലോകത്താകെയുള്ള കേരളീയര്‍ക്കും കേരള സര്‍ക്കാരിനും പരസ്പ രം ആശയവിനിമയം നടത്താനും പൊതുതാല്‍പര്യമുള്ള മേഖലകളില്‍ സഹകരിക്കാനും ഉള്ള ഒരു ഔദ്യോഗിക സംവിധാനമാണ് നമ്മള്‍ ഒ രുക്കിയത്. അത് എത്രത്തോളം ഫലപ്രദമായിട്ടുണ്ട് എന്നത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്. പ്രകൃതിക്ഷോ ഭങ്ങളു ടെയും മഹാമാരിയുടെയും യുദ്ധങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഒക്കെ ഘട്ടങ്ങളില്‍ ലോക കേരളസഭയുടെയും അതിലൂടെ കേരള സര്‍ക്കാരിന്റെയും കരുതല്‍ സ്പര്‍ശം അനു ഭവിച്ചവ രാണ് ലോകത്താകെയുള്ള പ്രവാസി മലയാളികള്‍.
2018 ലും 2020 ലും 2022 ലുമായി ലോക കേരളസഭയുടെ മൂന്ന് സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടുകൂടി രണ്ടു വര്‍ ഷത്തിലൊരിക്കല്‍ സമ്മേളി ക്കണം എന്ന തീരുമാനം ഏറെക്കുറെ നടപ്പായിട്ടുണ്ട്. പ്രവാസികളില്‍ ചിലരെ കേരളത്തില്‍ വിളിച്ചു വരുത്തി പ്രവാസി സമൂഹത്തിന്റെ പ്രശ്ന ങ്ങളും കേരളത്തിന്റെ വികസനത്തില്‍ അവര്‍ക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് മേഖലാ സമ്മേള നങ്ങള്‍ നട ത്തണം എന്ന് ലോക കേരളസഭയുടെ ഒന്നാം സമ്മേളനത്തില്‍ തന്നെ തീരുമാനിച്ചത്.
2019 ല്‍ തന്നെ ഗള്‍ഫ് മേഖലാ സമ്മേളനം നടത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം കോവിഡ് പൊട്ടിപ്പു റപ്പെട്ടതു കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രമാണ് രണ്ടാമത്തെ മേഖലാ സമ്മേളനം സംഘടിപ്പിക്കാന്‍ ക ഴിഞ്ഞത്. 2022 ലെ യൂറോപ്പ്, യു കെ മേഖലാ സമ്മേളനത്തിനും ശേഷം മൂന്നാമത്തേതായാണ് ഈ അമേരിക്കന്‍ മേഖലാ സമ്മേളനം നട ത്തുന്നത്.
2020 ലെ കേരള മൈഗ്രേഷന്‍ സ്റ്റഡീസിന്റെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 21 ലക്ഷത്തോളം മല യാളികളാണ് പ്രവാസജീവിതം നയിക്കുന്നത്. അനൗദ്യോഗികമായി 35 മു തല്‍ 40 ലക്ഷം പേര്‍ വരെ യെങ്കിലും പ്രവാസികളായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്റെ ഏറിയ പങ്കും ഗള്‍ഫ് രാ ജ്യങ്ങളിലാണ് ഉള്ളത്, ഏകദേശം 28-30 ലക്ഷം പേര്‍. ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാളി പ്രവാസികളുള്ള പ്രദേശമാണ് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡം. കേരളത്തില്‍ നിന്നുള്ള ഏ കദേശം 8 ലക്ഷ ത്തോളം പേരാണ് അമേരിക്കയിലും കാനഡയിലുമായി ഉള്ളത് എന്നാണ് കണക്കാ ക്കപ്പെടുന്നത്.
അമേരിക്കയിലേക്കുള്ള മലയാളികളുടെ കാര്യമായ തോതിലുള്ള പ്രവാസം 1960 കളുടെ രണ്ടാം പാദ ത്തില്‍ തന്നെ ആരംഭിച്ചിരുന്നു. ആറു ദശാബ്ദത്തിനിപ്പുറം ഇന്നിപ്പോള്‍ രണ്ടാമത്തെയും മൂന്നാമ ത്തെയും തലമുറ മലയാളികളുള്ള സമൂഹമായി ഇതു മാറിയിരിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ തൊഴില്‍ ചെയ്ത് ജീവിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നവരും ഇവിടെ ജനിച്ചു വളര്‍ന്നവരും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഈയടുത്തിടെ ഇവിടെ വന്നവരും എന്നിങ്ങനെ പ്രവാസ ജീ വിതത്തിന്റെ പല തല ങ്ങളിലുള്ളവരാണ് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലുള്ള മലയാളികള്‍.
ആ നിലയ്ക്ക്, കേരളീയരുള്ള ലോകത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് സവിശേഷമായ വിഷയങ്ങളാണ് അമേരിക്കയിലെ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്നത്. അതു കൊണ്ടുതന്നെ വളരെ പ്രാ ധാന്യത്തോടെയാണ് ഈ അമേരിക്കന്‍ മേഖലാ സമ്മേളനത്തെ കേരള സര്‍ക്കാരും ലോക കേരളസ ഭയും നോര്‍ക്കയും എല്ലാം കാണുന്നത്.
ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിനു ശേഷമാണല്ലോ ഈ മേഖലാ സമ്മേളനം നടക്കുന്ന ത്. അതുകൊണ്ട്, ആ സമ്മേളനത്തിനു ശേഷം കൈക്കൊണ്ടിട്ടുള്ള നടപടികളെക്കുറിച്ച് ഒന്ന് സൂചി പ്പിക്കട്ടെ. 62 വിദേശ രാജ്യങ്ങളില്‍ നിന്നും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനി ധികള്‍ അതില്‍ പങ്കെടുത്തിരുന്നു. 648 ശുപാ ര്‍ശകളാണ് ആ സമ്മേളനത്തില്‍ ഉയര്‍ന്നത്. ചീഫ് സെക്രട്ടറി യുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ കൂടിയാലോചിച്ച് അവയുടെ അവ ലോകനം നട ത്തുകയും പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ അവയെ 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വി ഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
56 ശുപാര്‍ശകള്‍ അതതു വകുപ്പുകളുടെ പരിഗണനയിലാണ്. ലോക കേരളസഭയുടെ സെക്രട്ടേറി യേറ്റ് ഒരു ഇംപ്ലിമെന്റേഷന്‍ ഏജന്‍സി അല്ലാത്തതിനാല്‍ വിവിധ വകുപ്പുക ളുടെയും സ്ഥാപനങ്ങ ളുടെയും സഹകരണത്തോടെയാണ് ശുപാര്‍ശകള്‍ കൈകാര്യം ചെയ്തുവരുന്നത്. ലോക കേരള സഭ യുടെയും മേഖലാ സമ്മേളനങ്ങളുടെയും വിവിധ ശുപാര്‍ശകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍ നോട്ടത്തില്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതാത് വകുപ്പുകളില്‍ ഡെപ്യൂട്ടി/അ ണ്ടര്‍ സെക്രട്ടറി തലത്തി ലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ആ നി ലയ്ക്ക് സമ്മേളനങ്ങളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.
രണ്ടാം ലോക കേരളസഭ മുതല്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പു മായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്. ഇക്കഴിഞ്ഞ മേയ് 17 ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവാസി കളുടെ റവന്യൂ പരാതികള്‍ സ്വീകരിക്കാന്‍ ‘പ്രവാസി മിത്രം’ എന്ന പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട് എന്നറിയിക്കട്ടെ. രണ്ടാം ലോക കേരളസഭയില്‍ ഉയര്‍ന്നു വന്ന മറ്റൊരു നിര്‍ദ്ദേ ശമാണ് നാട്ടില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്കായുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. അതും സജ്ജമാണ് എന്നറിയിക്കട്ടെ. തിരികെയെത്തിയവര്‍ക്കും നിലവില്‍ വിദേശ ത്ത് ഉള്ളവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
മൂന്നാം ലോക കേരളസഭയില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റല്‍ ഡേറ്റ പ്ലാറ്റ്ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡി ജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നോര്‍ക്ക റൂട്സ് നിര്‍മ്മിക്കുന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തന ങ്ങള്‍ അവസാനഘട്ടത്തിലാണ് എന്നറിയിക്കട്ടെ. മൂ ന്നാം ലോക കേരളസഭയില്‍ ഉയര്‍ന്നുവന്ന പ്ര വാസികള്‍ക്കായുള്ള സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനമൊരുക്കലും അതിന്റെ അവസാന ഘട്ടത്തി ലാണ്. ഇത്തരത്തില്‍ പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുക യാണ് ഈ സര്‍ക്കാര്‍ എന്നറിയിക്കട്ടെ.
കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പു വരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രവാസി മലയാളി കളുടെ ക്ഷേമം മുന്‍നിര്‍ത്തി നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ നോര്‍ക്ക റൂട്ട്സും പ്രവാസി ക്ഷേ മനിധി ബോര്‍ഡും നടത്തിവരുന്ന പ്രവ ര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ അഞ്ചിരട്ടി വര്‍ദ്ധ നയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്. തിരികെയെത്തിയ പ്രവാസികള്‍ക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എന്‍ഡിപ്രേം വഴി 6,600 ല്‍ അധികം സംരംഭങ്ങള്‍ ഇതിനോടകം വിജ യകരമായി ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പുന രധിവാസ പദ്ധതികള്‍ക്കു പുറമെ കോവിഡ് സമയ ത്ത് തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികള്‍ക്കായി ‘പ്രവാസി ഭദ്രത’ എന്ന പുനരധി വാസ പദ്ധതി ആരം ഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകള്‍ വഴിയും സബ്സി ഡി വായ്പകള്‍ നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 14,166 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴി ഞ്ഞി ട്ടുണ്ട്.
പുനരധിവാസ പദ്ധതികള്‍ പോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് നോര്‍ക്കയുടെ സമാശ്വാസ പദ്ധ തികള്‍. ശാരീരികവും സാമ്പത്തികവുമായ അവശതകള്‍ നേരിടുന്ന, തിരികെയെത്തിയ 24,600ല്‍ പ്പരം പ്രവാസികള്‍ക്കായി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 151 കോടി രൂപയാണ് ചിലവഴിച്ചത്.
കോവിഡ് പ്രതിസന്ധി കാലത്ത് നടത്തിയ ഇടപെടലുകള്‍ പോലെ തന്നെ പ്രധാനമാണ് യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും പൊട്ടിപ്പുറപ്പെട്ട ഇടങ്ങളില്‍ നിന്ന് മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാ നായി നടത്തിയ ഇടപെടലുകള്‍. ലോക കേരളസഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏകോപ ന ത്തോടെയാണ് അവ ഫലപ്രദമായി നടപ്പി ലാക്കിയത്.
അടിയന്തര ഘട്ടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും വിവിധ രാജ്യങ്ങളി ലുള്ള ഇന്ത്യന്‍ മിഷനുകളുമാ യും ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് അപകടം നിറഞ്ഞ ഇടങ്ങളില്‍ നിന്ന് മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നത്. യുക്രെയിന്‍, ലിബി യ, ഇറാഖ്, അഫ്ഘാനിസ്ഥാന്‍, സുഡാന്‍, എന്നീ രാജ്യങ്ങ ളില്‍ നിന്നും ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നിന്നും മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു. അതിലൊക്കെ പ്രവാസികളും പ്രവാസി സംഘടന കളും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. അവരെ എല്ലാവരെയും ഈ ഘട്ടത്തില്‍ ഹാര്‍ദ്ദ മായി അഭിനന്ദിക്കട്ടെ.
മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കു ന്നതു പോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താന്‍ നടത്തുന്ന ഇടപെടലുകള്‍. നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്റ് വിഭാഗം നിയമപരവും സുതാര്യ വും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ വിദേ ശത്തേക്ക് കുടിയേറ്റം നടത്താന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ നോര്‍ക്ക റൂട്ട്സിനു സാധിക്കു ന്നുണ്ട്.
നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും തമ്മി ല്‍ ജര്‍മ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിള്‍ വി ന്‍ കരാര്‍ 2022 ഡിസംബര്‍ മാ സം രണ്ടാം തീയതി ഒപ്പു വെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 200 ഓളം നേഴ്സുമാരെ തിര ഞ്ഞെടുത്തിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ ഭാഷാ പരിശീലനം നല്‍കിവരികയാണ്. മറ്റ് തൊഴില്‍ മേ ഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ വേണ്ട തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. 2023 ഒക്ടോ ബറില്‍ ഹോ സ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് ആരംഭിക്കും.
നോര്‍ക്ക റൂട്ട്സും യു കെയില്‍ എന്‍ എച്ച് എസ് പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെ യര്‍ പാര്‍ട്ണര്‍ഷിപ്പുകളില്‍ ഒന്നായ ഹമ്പര്‍ ആന്‍ഡ് യോര്‍ക്ഷയറും യു കെയിലെ മാനസി കാരോഗ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും ചേര്‍ന്ന് 2022 ഒക്ടോ ബര്‍ മാസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചി ട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ മാസം 21 മുതല്‍ 25 വരെ കൊച്ചിയില്‍ ഒരാഴ്ച നീണ്ടുനിന്ന വിപുലമായ യു കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘ ടിപ്പിച്ചിരുന്നു. അതില്‍നിന്നും വിവിധ തസ്തികകളിലായി 600 ല്‍ അധികം ഉദ്യോഗാര്‍ത്ഥികളെ തെര ഞ്ഞെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ 21 പേര്‍ക്ക് വിസ ലഭിച്ചിട്ടുണ്ട്. മുപ്പതോളം പേര്‍ വിസയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികളിലാണ്.
കാനഡയിലെ ഗവണ്‍മെന്റ് ഓഫ് ന്യൂഫൗണ്ട്ലാന്‍ഡ് ആന്‍ഡ് ലാബ്രഡര്‍, നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇതി നൊക്കെ പുറമെ ആരോ ഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളില്‍ ഫിന്‍ലന്‍ഡിലേക്കും തിരെ ഞ്ഞെടു ത്ത 14 തൊഴില്‍ മേഖലകളില്‍ ജപ്പാനിലേ ക്കും കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടത്താനുള്ള സാ ധ്യതകള്‍ സജീവമായി പരിശോധിച്ചു വരികയാണ്.
ഇത്തരം റിക്രൂട്ട്മെന്റ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനായി 2023 മാര്‍ച്ചില്‍ വിവിധ വിദേശ ഭാഷകളില്‍ പരിശീലനം നല്‍കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബി പി എല്‍ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കും പഠനം സൗജ ന്യമായിരിക്കും. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 75 ശതമാനം ഫീസ് ഇളവില്‍ പരിശീലനം സാധ്യമാ കും. തൊഴില്‍ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ പരിവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
വിദേശത്തേക്ക് ജോലിക്കായി നിയമവിരുദ്ധ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേരള പോലീസും സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേ ശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സും സംയുക്തമായി ഓപ്പറേഷന്‍ ശുഭയാത്ര എന്ന പേരില്‍ ഇതിനെതിരെ ഒരു നടപടി കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പരും ഇമെയില്‍ ഐഡികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അന്തര്‍ദേശീയ തലത്തില്‍ വളര്‍ന്നുവരുന്ന വിദേശ തൊഴില്‍ മേഖലകളും അവയിലെ കുടിയേറ്റ ത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടിക ള്‍ കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയ രൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യ മാണ്. അത്തരത്തില്‍ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം തന്നെ കേരള മൈഗ്രേഷന്‍ സര്‍വേയുടെ പുതിയ റൗണ്ട് നടത്താ ന്‍ സര്‍ക്കാര്‍ തീരുമാനി ച്ചിട്ടുണ്ട്. പ്രവാസികള്‍ക്കുവേണ്ട വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യ ക്ഷമമായി നടത്താന്‍ ഇതുപകരിക്കും.
അമേരിക്കന്‍ മലയാളികള്‍ക്കൊക്കെ പ്രയോജനപ്പെടുത്താവുന്ന സംവിധാനമാണ് പ്രവാസികള്‍ക്കും തിരികെയെത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ ആ രംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍. നിലവില്‍ 136 സംരംഭങ്ങ ളാണ് ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെ ന്ററിലൂടെ ആരംഭിച്ചിട്ടുള്ളത്. നിലവില്‍ 85 സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നുമുണ്ട്. നിലവിലുള്ള പദ്ധതികള്‍ക്കു പുറമെ പ്രവാസി നിക്ഷേപകര്‍ക്ക് കൂടുതല്‍ സഹായം നല്‍കാനായി നോര്‍ക്ക അസ്സിസ്റ്റെഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം), നോര്‍ക്ക സോണ്‍ എന്നീ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
നോര്‍ക്ക റൂട്ട്സ് പോലെ തന്നെ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡും മലയാളം മിഷനും. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് ഉയര്‍ത്താനും സംസ്ഥാന വികസനത്തിനു മുതല്‍ക്കൂട്ടാകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി വിജയക രമായി മുന്നോട്ടു കൊണ്ടുപോകാനും ക്ഷേമനിധി ബോര്‍ഡിനു സാധിക്കുന്നുണ്ട്. പ്രവാസി കേരളീയ ര്‍ക്കുള്ള ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങള്‍ ഫല പ്രദമായി നാടിന്റെ പൊതുവായ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായും കേ രള സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് ‘പ്രവാസി ഡിവിഡന്റ് പദ്ധതി’. നിലവില്‍ പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി കവിഞ്ഞിട്ടുണ്ട്.
മാതൃഭാഷ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഭാഷയുടെ വളര്‍ച്ച സംസ്‌കാരത്തിന്റെയും സമൂ ഹത്തിന്റെയും വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് നല്‍കുന്നത്. ആ നില യ്ക്ക് വലിയൊരു ദൗത്യമാണ് മലയാളമിഷന്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ പ്രവാസികളുടെ ഇട യില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇന്ത്യയുടെ 24 സംസ്ഥാനങ്ങളിലും ലോകത്താകെയുള്ള 43 രാജ്യങ്ങളിലുമായാണ് മലയാളം മിഷന്‍ പ്രവര്‍ത്തി ച്ചുവരുന്നത്. 50, 000ത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും മലയാളം മിഷന്‍ ആപ്പ് മുഖേ നയും പഠിതാക്കളാണ്.
ഇതൊക്കെ വിശദീകരിച്ചത് പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരി ക്കുന്ന നിലപാടുകള്‍ വ്യക്തമാക്കാനാണ്. ഈയൊരു പശ്ചാത്തലത്തില്‍ അമേരിക്കന്‍ മലയാളി കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായുക എന്നതാണ് ഈ മേഖലാ സമ്മേളനം കൊണ്ട് നമ്മള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, അമേരിക്കന്‍ മലയാളി പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും അവര്‍ക്കുള്ള സാധ്യതകളും ഇതര മേഖലകളിലുള്ള പ്രവാസികളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേരള വികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും സവിശേഷമായിരിക്കും.
കേരള സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ പൊതുവായും പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളില്‍ സവിശേഷമായും പ്രവാസികളുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കേള്‍ക്കുന്ന തിനും നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള വേദി യാണ് ലോക കേരളസഭ. ആ നിലയ്ക്ക് വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയെ കാണു ന്നത്. അതുകൊണ്ടുതന്നെയാണ് പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പ്രാ തിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമെന്ന നിലയ്ക്ക് ലോക കേരളസഭയെ രൂപീ കരിച്ചിരിക്കുന്നത്.
പ്രവാസത്തെ ആശ്രയിക്കുന്ന എല്ലാ പ്രദേശങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഉള്ള മാതൃകയായി ലോക കേ രളസഭയെ ശക്തിപ്പെടുത്താന്‍ ആവശ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യും എന്നു കൂടി ഈ ഘട്ടത്തില്‍ സൂചിപ്പിക്കട്ടെ. അതിനുതകുന്ന വിധത്തില്‍ ഓരോ മേഖലയിലുമുള്ള പ്രവാസികളും പ്ര വാസി സംഘടനകളും തരുന്ന നിര്‍ദ്ദേശങ്ങളെ വളരെ ഗൗരപൂര്‍വ്വം സര്‍ക്കാര്‍ പരിഗ ണിച്ചിരിക്കു ന്നത്
അമേരിക്കന്‍ മലയാളികളുടെ ജീവിതസാഹചര്യങ്ങളെയും അവരുടെ പ്രശ്നങ്ങളെയും എല്ലാറ്റിലും ഉപരിയായി അവരുടെ നവകേരള വികസന കാഴ്ചപ്പാടുകളെയും വിശദമായി ചര്‍ച്ച ചെയ്യുവാന്‍ ലോക കേരള സഭയുടെ ഈ അമേരിക്കന്‍ മേഖല സമ്മേളനം ഉപകരിക്കട്ടെ എന്ന് ആശംസി ച്ചു കൊണ്ട് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി അറിയിക്കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.