Breaking News

എണ്ണ വില സ്ഥിരത: ഉൽപാദകരും ഉപഭോക്താക്കളും ചർച്ച നടത്തണമെന്ന് ഇന്ത്യ

അബുദാബി : ആഗോള എണ്ണ വില സ്ഥിരത നേടുന്നതിന് ഉൽപാദകരും വാങ്ങുന്ന രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക പ്രദർശന, സമ്മേളനത്തിലാണ് കേന്ദ്ര പെട്രോളിയം,  പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഇക്കാര്യം ആവശ്യപ്പെട്ടത്. 
എണ്ണ ഉൽപാദനം വർധിപ്പിക്കാനുള്ള തീരുമാനം ഒരു മാസം വൈകിപ്പിച്ചതുമൂലം വില 2 ശതമാനത്തിലധികം ഉയർന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, ആവശ്യത്തിന്റെ 80 ശതമാനത്തിലധികവും വിദേശ രാജ്യങ്ങളിൽനിന്നാണ് വാങ്ങുന്നത്. ഉൽപാദകരും ഉപഭോക്താക്കളും ഒരുമിച്ചിരുന്നു തുറന്ന ചർച്ച നടത്തുന്നത് മിതമായ നിരക്കിൽ അവ ലഭ്യമാക്കാൻ സഹായിക്കുമെന്നും പറഞ്ഞു.ചില രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം പുതിയ ഉൽപാദകർ വിപണിയിലേക്കു വരുന്നതിനാൽ എണ്ണയ്ക്ക് ക്ഷാമമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അതിനാൽ വില സ്ഥിരത ആവശ്യമാണ്. 
എണ്ണ ശേഖരം ഒപെക് രാജ്യങ്ങളുടെ ആസ്തിയാണ്. അത് എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം. എന്നാൽ  പുനരുപയോഗ ഊർജത്തിൽ ലോക രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കുറച്ചു വർഷങ്ങൾക്കുശേഷം എണ്ണ ആസ്തികൊണ്ട് ഉപയോഗമുണ്ടാകില്ലെന്നും സൂചിപ്പിച്ചു. എന്നാൽ ചില ഉൽപാദകർ ധനസമ്പാദനത്തിന് ഉൽപാദനം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നതായും കൂട്ടിച്ചേർത്തു. ഹരിത ഹൈഡ്രജൻ പോലുള്ള സാങ്കേതിക മാറ്റങ്ങളും ശുദ്ധ ഊർജത്തിലേക്കുള്ള പരിവർത്തനവും 5 വർഷത്തിനുള്ളിൽ ആഗോള എണ്ണ ആവശ്യകതയിൽ മാറ്റം വരുത്തും. എന്നിരുന്നാലും വരും കാലങ്ങളിൽ ഗൾഫ് മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ എണ്ണ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.
സമ്മേളനത്തിനിടെ വിവിധ രാജ്യങ്ങളിലെ എണ്ണ മന്ത്രിയുമായും ഒപെക് സെക്രട്ടറി ജനറൽ ഹൈത്തം അൽ ഗെയ്സുമായും മന്ത്രി ചർച്ച നടത്തി. അഡിപെകിൽ അൻപതിലേറെ കമ്പനികളുടെ സാന്നിധ്യവുമായി ഇന്ത്യ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. മേളയിലെ ഇന്ത്യ പവിലിയൻ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.