ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നത് തുടരുകയാണ്. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ക്രൂഡ് ഓയില്‍ വില എത്തിനില്‍ക്കുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് ക്രൂഡ് ഓയില്‍ വില പത്ത് ശതമാനമാണ് ഉയര്‍ന്നത്.
ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന നമ്മു ടെ രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ് ക്രൂഡ് ഓയില്‍ വിലയിലെ ഉയര്‍ച്ച. ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പ് മൂലം രാജ്യത്തെ ഇന്ധന വില ഉയര്‍ന്നാല്‍ അത് പണപ്പെരുപ്പം വര്‍ധിക്കുന്നതിന് വഴിവെച്ചേ ക്കാം. അങ്ങനെയെങ്കില്‍ പലിശനിരക്ക് നിലവിലുള്ള സ്ഥിതിയില്‍ തുടരാനോ ഉയര്‍ത്താനോ ആകും റിസര്‍വ് ബാങ്ക് താല്‍പ്പര്യപ്പെടുക.
പലിശനിരക്ക് എക്കാലത്തെയും താഴ്‌ന്ന നിലയിലാണെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടണമെങ്കില്‍ നിരക്ക് ഇനിയും കുറയേണ്ടതുണ്ട്. പലിശനിരക്ക് കുറയ്‌ക്കുന്ന കാര്യത്തില്‍ വളരെ കരുതലോടെയുള്ള സമീപനമാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചുവരുന്നത്. ഈ കരുതല്‍ തുടരാന്‍ വഴിയൊരുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ആറ് മാസം കൊണ്ട് ക്രൂഡ് ഓയില്‍ വിലയില്‍ 60 ശതമാനം വര്‍ധനയാണുണ്ടായത്. ഒക്‌ടോബറില്‍ ബാരലിന് 37 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില അഞ്ച് മാസത്തിനുള്ളില്‍ 69 ഡോളറിലേക്ക് ഉയര്‍ന്നു.
സാധാരണ നിലയില്‍ ക്രൂഡ് ഓയില്‍ വിലയും ആഗോള സാമ്പത്തിക വളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ട്. സാമ്പത്തിക വളര്‍ച്ച നേടുന്ന ഘട്ടങ്ങളില്‍ ക്രൂഡ് ഓയില്‍ വിലയി ല്‍ ശക്തമായ മുന്നേറ്റമുണ്ടാകാറുണ്ട്. ആഗോള ഡിമാന്റ് വര്‍ധിക്കുന്നത് ക്രൂഡ് ഓയില്‍ വില ഉയര്‍ത്തും. എണ്ണ ഉല്‍പ്പാദനത്തിനുള്ള നിയന്ത്രണം ഒപെക് രാജ്യങ്ങള്‍ സ്വീകരിക്കാത്തതും ക്രൂഡ് ഓയില്‍ വിലയെ ഉയര്‍ത്തിനിര്‍ത്തുന്ന ഘടകമാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനത്തിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെ നിലപാടിലാണ്.
ജനുവരിയിലെ ഉപഭോഗ്‌തൃ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക് 4.06 ശതമാനമാണ്. ഭക്ഷ്യ, ഇന്ധന വില ഇനിയും ഉയര്‍ന്നാല്‍ പണപ്പെരുപ്പ നിരക്ക് മുകളിലേക്ക് പോകാനുള്ള സാധ്യത നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. ഇന്ധന വില ഉയരുന്നത് തുടര്‍ന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് തിരിയേണ്ടി വരും.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചത്. കഴിഞ്ഞ 10 മാസമായി റെപ്പോ നിരക്ക് 4 ശതമാനമാണ്. നിരക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ കരുതല്‍ പാലിക്കുന്ന റിസര്‍വ് ബാങ്കിന് എണ്ണ വില കൂടുന്ന സ്ഥിതിവിശേഷം ഗൗരവത്തോടെ എടുത്തേ മതിയാകൂ.
രാജ്യത്തിന്റെ വിദേശ വ്യാപാര കമ്മി കൂടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 10 ഡോളര്‍ ഉയരുമ്പോള്‍ വിദേശ വ്യാപാര കമ്മി 0.4 ശതമാനം വര്‍ധിക്കുമെന്നാണ് ഗവേഷണ-റേറ്റിംഗ് സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.