Breaking News

എഡിജെഎം സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്ക് നിയമനമാകാം; യുഎഇക്ക് അകത്തുനിന്നു മാത്രമല്ല വിദേശത്ത് ഉള്ളവരെയും ജോലിക്ക് നിയമിക്കാം.

അബുദാബി : അബുദാബി ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനു (എഡിജെഎം) കീഴിലുള്ള സ്ഥാപനങ്ങൾക്ക് വിദൂര ജോലിക്കാരെ (റിമോട്ട് വർക്ക്) നിയമിക്കാൻ അനുമതി. യുഎഇക്ക് അകത്തുനിന്നു മാത്രമല്ല വിദേശത്ത് ഉള്ളവരെയും വിദൂര ജോലിക്ക് നിയമിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന മാറ്റം. എന്നാൽ ജോലിക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ തൊഴിലുടമകൾ നൽകണം. ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ജോലിസ്ഥലങ്ങളിലെ ആഗോള മാറ്റങ്ങൾ അനുസരിച്ച് തൊഴിലുടമകൾക്കും ജീവനക്കാർക്കും ഗുണകരമാകുന്നതാണ് പുതിയ ഭേദഗതി.
വിദൂര ജോലിക്ക് പാർട്ട് ടൈം ജോലിക്കാരെയും ഉപയോഗപ്പെടുത്താമെന്ന് എഡിജെഎമ്മിലെ റജിസ്ട്രേഷൻ അതോറിറ്റി അറിയിച്ചു. റിമോട്ട് വർക്ക് നിയമത്തിൽ പാർട്ട്/ഫുൾ ടൈം ജീവനക്കാരുടെ അവകാശങ്ങളും വ്യക്തമാക്കുന്നുണ്ട്. വിദൂര ജോലിക്കാരെ നിയമിക്കാനും ആയാസരഹിത ജോലി ക്രമീകരിക്കാനും പുതിയ നിയമത്തിലൂടെ സാധിക്കും. എന്നാൽ തൊഴിൽ കരാറുകൾ, മറ്റ് തൊഴിൽ സംബന്ധമായ കാര്യങ്ങൾ എന്നിവ സജ്ജമാക്കാൻ തൊഴിലുടമകൾക്ക് സാവകാശം നൽകി. 
തൊഴിൽ കരാറിൽ ജീവനക്കാരൻ വിദൂര വ്യക്തിയാണെന്ന് വ്യക്തമാക്കണം. റിമോട്ട് വർക്കാണെങ്കിലും വർക്ക് പെർമിറ്റ്, റസിഡൻസ് വീസ, തിരിച്ചറിയൽ കാർഡുകൾ എന്നിവയ്ക്കുള്ള ചെലവ് കമ്പനിയാണ് വഹിക്കേണ്ടത്. പാർട്ട് ടൈം ജീവനക്കാരുടെ ജോലി ആഴ്ചയിൽ 5 ദിവസത്തിൽ കുറവായിരിക്കണം. ദിവസേന ജോലി സമയം 8 മണിക്കൂറിൽ താഴെയും. പ്രബേഷൻ കാലയളവ് 6 മാസമാണ്. പ്രബേഷനിലുള്ള ജീവനക്കാർക്ക് രോഗാവധിക്ക് അർഹതയുണ്ട്. എന്നാൽ അവധി ദിവസത്തെ ശമ്പളത്തിന് അർഹതയില്ല. ഒരാഴ്ചത്തെ രേഖാമൂലമുള്ള അറിയിപ്പോടെ തൊഴിൽ കരാർ അവസാനിപ്പിക്കാനും അനുമതിയുണ്ട്.
ജോലിസ്ഥലത്ത് ജാതി, മത, വംശ, ലിംഗ വിവേചനം പാടില്ല. തൊഴിൽ സംവിധാനങ്ങളിൽ പുതുമകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതിയെന്ന് എഡിജിഎം റജിസ്ട്രേഷൻ അതോറിറ്റി സിഇഒ ഹമദ് സയാഹ് അൽ മസ്റൂഇ പറഞ്ഞു. എല്ലാ കക്ഷികൾക്കും ആവശ്യമായ സംരക്ഷണവും സ്ഥിരതയും ഉറപ്പാക്കുമെന്നും പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.