Opinion

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

     പി.ആര്‍. കൃഷ്ണന്‍

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുമായി അടുത്തബന്ധം പുലര്‍ത്തിയ നേതാവായിരുന്നു അന്ത രിച്ച കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ചും കോ ടിയേരി ബാലകൃഷ്ണന്റെ മുന്‍ കൈയോടെയും ഇ.കെ. നായനാരുടെ മന്ത്രിസഭാകാലത്തും വി. എസ്. അ ച്യുതാനന്ദന്റെ മന്ത്രി സഭാകാലത്തും പിണറായി വിജയന്റെ മന്ത്രി സഭാകാലത്തും നിരവധി പദ്ധതിക ളാണ് പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി രൂപം കൊണ്ടിട്ടുള്ളത്.

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനവും മന്ത്രി പദവിയും കൈവന്നതോടെ പ്രവാസി മലയാളികള്‍ക്കു വേണ്ടിയു ള്ള ക്ഷേമപ്രവര്‍ത്തനം വേഗത്തിലാക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു.

തുറന്ന മനസ്സോടെയായിരിക്കും കോടിയേരി ബാലകൃഷ്ണനെന്ന സിപിഎം നേതാവ് എതിരാളികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക. പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങള്‍ നേരിടുന്നതും ആ രീതിയില്‍ തന്നെ. എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടി വാശിയില്ല, മുന്‍വിധിയുമില്ല. എതിര്‍പ്പുകളെ സ്വീകാര്യതയിലേക്കെത്തിക്കുന്നതി ലും എതിരാളികളെ അടുപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ മിടുക്ക് ഒന്നുവേറെത്ത ന്നെയാണ്.

രണ്ടാം നായനാര്‍ മന്ത്രിസഭയുടെ കാലത്ത് തുടക്കം കുറിച്ച നവി മുംബൈ വാഷിയി ലെ കേരള ഹൗസിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ വി.എസ്സിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രത്യേകം ശ്രദ്ധചെലു ത്തുകയുണ്ടായി. അതിനായി 2006 ജൂലൈയില്‍ അദ്ദേഹം മുംബൈയില്‍ സന്ദര്‍ശ നം നടത്തി കെട്ടിടത്തിന്റെ നിര്‍മാണ ഘട്ടം നേരിട്ടു വിലയിരുത്തി. പിന്നെ ഏറെ വൈകിയില്ല, അക്കൊല്ലം തന്നെ ഡിസം ബര്‍ 10-ന് കേരള ഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. മു ഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ച ആ ചടങ്ങിന്റെ അദ്ധ്യക്ഷന്‍ ടൂറിസം മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണനായിരുന്നു. പൊതുമരാമത്തു മന്ത്രി ടി.യു  കുരു വിള,  മഹാരാഷ്ട്ര മ ന്ത്രിമാരായിരുന്ന ഗണേഷ്‌നായിക്ക്, വിജയ്‌സിങ് മൊഹിതെ പാട്ടീല്‍ എന്നിവരും ആ പരിപാടിയില്‍ പ ങ്കെടുക്കുക യുണ്ടായി.

ഈ ചടങ്ങിനുവേണ്ടി മുംബൈയിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ മഹാരാഷ്ട്രയില്‍ അന്നത്തെ ആ ഭ്യന്തര മന്ത്രിയായിരുന്ന ആര്‍.ആര്‍.പാട്ടീലിനെ കാണുവാനും സൗഹൃദം പങ്കുവയ്ക്കുവാനും സമയം കണ്ടെ ത്തി. പാട്ടീലിനു പുറമെ ഹൗസിങ് മന്ത്രി സച്ചിന്‍ ആഹിറിനെയും അക്കൂട്ടത്തില്‍ കാണുകയുണ്ടായി. ഹൃ ദ്യമായിരുന്നു ആ കൂടിക്കാഴ്ച. രണ്ടുമന്ത്രിമാരും പൂച്ചെണ്ടു നല്‍കിക്കൊണ്ടാണ് കോടിയേരിയെ സ്വീകരി ച്ചത്. എന്‍സിപി നേതാവ് ഭൂപേഷ്ബാബു, ചെമ്പൂര്‍ മലയാളി സമാജം പ്രസിഡന്റ് എം.കെ.നാണു, നവി മുംബൈയിലെ മലയാളി സമാജം പ്രവര്‍ത്തകന്‍ മോഹനന്‍ എന്നിവരും ഈ ലേഖകനും ഒരുമിച്ചായിരു ന്നു മന്ത്രിമാരെ സന്ദര്‍ശിച്ചത്. മടക്കയാത്രയില്‍ ഫ്‌ലോറാ ഫൗണ്ടനിലുള്ള ബോംബെ ഹൗസില്‍ പോവു കയും ടാറ്റാ സര്‍വീസസിലെ എം.ഡിയായിരുന്ന കൃഷ്ണകുമാറിനെ കാണുകയുമുണ്ടായി. കോടിയേരിയും കൃഷ്ണകുമാറും സുഹൃത്തുക്കളായിരുന്നതു കൊണ്ടായിരുന്നു  ഈ കൂടിക്കാഴ്ച. മുംബൈയില്‍ ലഭിച്ച ഈ അവസരം ഇവിടത്തെ ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യ ത്തില്‍ നെരൂളില്‍ ഉള്ള അന്തര്‍ദേ ശീയ പഠന കേന്ദ്രം സന്ദര്‍ശിക്കുവാനും കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗപ്പെടുത്തുകയുണ്ടായി.

മുംബൈ മലയാളികളുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ മറ്റൊരു സന്ദര്‍ശനം ഇക്കൂ ട്ടത്തില്‍ എടുത്തുപറയേണ്ടതുണ്ട്. ബോംബെ മലയാളി മുസ്‌ളിം ജമാഅത്ത് സംഘടിപ്പിച്ച സ്വീകരണ യോഗമായിരുന്നു അത്. ജമാഅത്തിന്റെ പ്രസിഡന്റ് എം.എം.കെ.ഉറുമി, ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാ ജി, വൈസ്പ്രസിഡന്റ് കെ.പി. മൊയ്തുണ്ണി മുതലായവരുടെ നേതൃത്വത്തിലായിരുന്നു 2006 ജൂലൈ 28ന് ജമാഅത്ത് ഓഫീസില്‍ സംഘടിപ്പിച്ച ഈ യോഗം. അന്നേ ദിവസം തൊട്ടടുത്തുള്ള സമസ്തയുടെ ഓഫീ സും കോടിയേരി സന്ദര്‍ശിക്കുകയുണ്ടായി.

ഈ സന്ദര്‍ശനത്തിനും എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പുള്ള, 1998-ലാണെന്നാണ് ഓര്‍മ, ഒരുസംഭവത്തെപ്പറ്റി പറയാം. രാജ്യത്തെ പലഭാഗങ്ങളിലെ എം. എല്‍. എമാ രില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടെ യോഗം മുംബൈയിലെ അസം ബ്‌ളി ഹാളില്‍ നടക്കുകയാണ്. അതില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും കോടി യേരി ബാലകൃഷ്ണനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാമചന്ദ്രന്‍ മാസ്റ്ററും മുംബൈ യിലെത്തി. കോടിയേരിക്കൊപ്പം ഭാര്യ വി നോദിനിയുമുണ്ട്. മുംബൈയിലെ രണ്ടു ദിവസത്തെ പരിപാടിക്കുശേഷം ഡല്‍ഹിയിലേക്കാണ് അവര്‍ക്കു പോകേണ്ടത്. രണ്ടു ദിവസവും സന്ധ്യാസമയത്ത് അവരുമായി മുംബൈയില്‍ ചുറ്റിക്കറങ്ങി. മൂ ന്നു നേതാക്കളും പരസ്പരം കളിയാക്കലും തമാശ പറയലുമൊക്കെയായി രസകരമാ യിരുന്നു അത്. അവരെ സ്വീകരിച്ചതും യാത്രയാക്കിയതും അവരുമൊത്തുള്ള സ ഞ്ചാരവും ഇന്നും മനസ്സിന് കുളിര്‍മ നല്‍കുന്ന ഓര്‍മകളാണ്. രാഷ്ട്രീയത്തിന്റെ അ തിര്‍ വരമ്പുകളൊന്നും തന്നെയില്ലാത്ത സൗഹൃദം മിന്നിത്തിളങ്ങുന്നതായിരുന്നു അവരുടെ പെരുമാറ്റം. മൂന്നു പേരും പിന്നീട് മന്ത്രിമാരാവുകയുമുണ്ടായി.

ഇതുപോലെ മറ്റൊരു സംഭവത്തിന് കൂട്ടുകൂടേണ്ടി വന്ന അനുഭവം പങ്കുവയ്ക്കാം. വേദി മുംബൈയിലെ ഇ ന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. സൗദി അറേബ്യയില്‍ പ്രവാസിമലയാളികള്‍ സംഘടിപ്പിച്ച ഒരു പരിപാടി യില്‍ പങ്കെടുത്തതിനുശേഷം കോടിയേരി ബാലകൃഷ്ണനും മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനും സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മുംബൈയിലെത്തി. സ്വീകരിക്കാന്‍ ഈ ലേഖകനുണ്ട്. സൗഹൃദ ത്തിന്റെ സൗരഭ്യം പരത്തുന്നതായിരുന്നു ആ കൂടിക്കാഴ്ച. അടുത്ത ദിവസം നാട്ടിലേക്കുള്ള ഫ്‌ലൈറ്റില്‍ കയറാന്‍ ചെക്ക്-ഇന്‍ ആകുന്നതുവരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു എയര്‍പോര്‍ട്ടില്‍. സൗദിയിലെ പ്രവാ സികളുടെപ്രശ്‌നങ്ങളായിരുന്നു കൂടുതലും ചര്‍ച്ചാ വിഷയം.

കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ രണ്ടുവട്ടം പാര്‍ട്ടി മെംബ ര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. രണ്ട് യോഗവും ചെമ്പൂരിലെ ആദ ര്‍ശ വിദ്യാലയത്തിലാണ് സംഘടിപ്പിച്ചിരുന്നത്. അതില്‍ ഒടുവിലത്തേത് 2017 ജൂലൈയില്‍ ആയിരുന്നു. മഹേന്ദ്രസിങ്, ഡോ.എസ്.കെ. റെഗെ, ഡോ. കിഷോര്‍ തെക്കേടത്ത്, സോണിയഗില്‍, ആര്‍ മൈട്ടി ഇറാ ണി മുതലായവരൊക്കെയുള്ളതായിരുന്നു വേദി. കോടിയേരിക്ക് കൂട്ടായി ഞാനുമുണ്ട്. 2022 ഒക്ടോബര്‍ 4-ന് കോടിയേരി ബാലകൃഷ്ണന്‍, കുമാര്‍ ശിരാള്‍ക്കര്‍ എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ ചേര്‍ന്ന സമ്മേളനത്തില്‍ അതേ ഹാളില്‍ മുമ്പ് കോടിയേരി നടത്തിയ പ്രഭാഷണങ്ങളെ സദസ്സില്‍ ഓര്‍മപ്പെടു ത്തുകയുണ്ടായി.

കോടിയേരിയെയും മുംബൈയെയും കുറിച്ച് മേല്‍ വിവരിച്ച കാര്യങ്ങളെല്ലാം അദ്ദേഹം പാര്‍ട്ടി സെക്രട്ടറി യോ മന്ത്രിയോ ആയിരുന്നപ്പോഴത്തേതായിരുന്നു. എന്നാല്‍ അതിനെല്ലാം ഉപരിയായ ഒരു സന്ദര്‍ശന ത്തെക്കുറിച്ചു കൂടി പരാമര്‍ശിക്കാം. 20 കൊല്ലം മുമ്പ് 2002-ലെ ഒരു സന്ദര്‍ശനത്തെക്കുറിച്ചാണിത്. പിണ റായി വിജയനും ഭാര്യ കമല ടീച്ചറും അവരുടെ മക്കള്‍ വിവേകും വീണയും കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിയും അവരുടെ മക്കള്‍ ബിനോയിയും ബിനീഷും ഒരുമിച്ചുള്ളതായിരുന്നു ആ സന്ദര്‍ശ നം. മുംബൈയ്ക്കു സമീപമുള്ള എലഫെന്റാകേവ്‌സ് കാണണം. ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്നും ബോട്ടു മാര്‍ഗമായിരുന്നു യാത്ര. എലഫെന്റാകേവ്‌സിലെ കാഴ്ചകളും ബോട്ടുമാര്‍ഗമുള്ള കടല്‍യാത്രയും അവ ര്‍ക്ക് വളരെയധികം സന്തോഷം പകര്‍ന്നു.

അടുത്ത ദിവസം മുംബൈയിലെ മലബാര്‍ ഹില്ലും മറൈന്‍ ഡ്രൈവ് ബീച്ചും വിക്ടോറിയ ഗാര്‍ഡനും ക ണ്ടു. രണ്ടു പേരുടെയും കുട്ടികളുടെ കുസൃതികളും ആ യാത്രാ വേളയിലെ സംസാരവും അന്വേഷണങ്ങ ളും ഇന്നും എത്രയോ ദീപ്തമാണ് മനസ്സില്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിലു ള്ള കൂട്ടുകെട്ടിന്റെ ദൃഢതയും ഊഷ്മളതയും വിളംബരപ്പെടുത്തുന്നതായിരുന്നു ആ കുടുംബയാത്ര. പതിവു പോലെ എം.കെ.നാണുവും ഈ ലേഖകനും ഈയവസരങ്ങളിലും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഏറ്റവുമൊടുവില്‍ ഞാന്‍ കോടിയേരി ബാലകൃഷ്ണനെ കാണുന്നത് 2019 ജനുവരിയില്‍ തിരുവനന്തപുര ത്തു വച്ചും ഇക്കൊല്ലം മെയ് 23-ന് തൃശൂരിലെ ഒരു യോഗത്തില്‍ വച്ചുമായിരുന്നു. അപ്പോഴും മുംബൈ യില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയായിരുന്നു അന്വേഷണം.

രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശാന്തത പുലര്‍ത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃ ഷ്ണന്‍. പാര്‍ട്ടിക്കുള്ളിലായാലും പുറത്തായാലും ആരെയും മുഷിപ്പിക്കുകയില്ല. ആ സ്വഭാവ മഹിമ ആരെ യും ആകര്‍ഷിക്കുന്നതാണ്. ഈ നൈപുണ്യം കോടിയേരി ബാലകൃഷ്ണനെന്ന നേതാവിനെ മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കി. എല്‍ഡിഎഫിനെ ശക്തമാക്കുന്നതില്‍ അത് നിര്‍ണായക പങ്കുവ ഹിക്കുകയും ചെയ്തു. കേരളത്തില്‍ മതേതരജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിന് കരുത്തു പകര്‍ന്നു. കോടിയേരി ബാലകൃഷ്ണന്‍ എന്ന പ്രിയ നേതാവിന് വിട നല്‍കാന്‍, അദ്ദേഹത്തെ ഒരുനോക്കു കൂടി കാണാ ന്‍, രണ്ടു ദിവസങ്ങളിലായി വഴിയോരങ്ങളില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങള്‍ അതിന്റെ പ്രകടമായ ഉദാഹ രണമാണ്. പ്രവാസി മലയാളിളെ സംബന്ധിച്ചും അദ്ദേഹത്തിന്റെ വിയോഗം കടുത്ത ദു:ഖമുളവാക്കു ന്നതാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.