എടപ്പാള്‍ ടൗണില്‍ ഉണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി ബൈക്കില്‍ എത്തിയ രണ്ടുപേര്‍ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കു ന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഴരയോടെയാണ് എടപ്പാള്‍ ടൗണില്‍ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്
മലപ്പുറം : എടപ്പാള്‍ നഗരത്തിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഇരു ചക്ര വാഹനത്തിലെത്തി യ രണ്ട് പേര് സ്ഫോടക വസ്തു പൊട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. എടപ്പാള്‍ മേല്‍പാല ത്തിന് താഴെ ഇന്നലെ വൈകിട്ടാണ് പൊട്ടിത്തെറിയുണ്ടായത്. റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം ചെ റിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. അപ്രത്യക്ഷമായി വലിയ രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടാ യതോടെ നഗരത്തിലെത്തിയവര്‍ ആശങ്കയിലായി.
ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ട് പേര് അല്പ നേരം റൗണ്ട് എ ബൗട്ടില്‍ വാഹനം നിര്‍ത്തിയ ശേഷമാണ്, കോണ്‍ക്രീറ്റ് മതിലില്‍ സ്ഫോടക വസ്തു വെച്ചത്. പിന്നീട് സ്ഫോടക വസ്തുവിന് തീ കൊ ളുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പട്ടാമ്പി ഭാഗത്ത് നിന്ന് എടപ്പാളിലേക്കുള്ള റോഡിലാണ് ഇരു ചക്രവാഹനത്തിലുള്ളവര് എത്തിയത്. സ്ഫോടക വസ്തു പൊട്ടിച്ച ശേഷം ഇവര്‍ പൊന്നാനി ഭാഗ ത്തേക്കുള്ള റോഡിലേക്ക് പോയി.
സ്ഫോടകവസ്തുവിന്റേതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. നിലവില്‍ ഉഗ്രശേഷിയുള്ള പടക്കമാണോ മറ്റെന്തെങ്കിലുമാണോ പൊട്ടിത്തെറി ച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.