Breaking News

എച്ച്എംപിവി പുതിയ വൈറസല്ല, ചൈനയിൽനിന്നു വന്നതല്ല: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ

കൊച്ചി : രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇതു ചൈനയിൽനിന്നു വന്ന വൈറസ് അല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഐഎംഎ കൊച്ചി ഘടകം വ്യക്തമാക്കി. 
‘‘കോവിഡ് വൈറസുമായി എച്ച്എംപിവിയെ താരതമ്യപ്പെടുത്താനും ഭീതി പടർത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതു പുതിയ അസുഖമല്ല. രാജ്യത്ത് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കുട്ടികളിൽ 16 കേസുകൾ കണ്ടെത്തിയിരുന്നു. ആർടിപിസിആർ പരിശോധന അടക്കം നടത്തുമ്പോൾ ഏതൊക്കെ വൈറസ് ശരീരത്തിൽ ഉണ്ടെന്നു മനസ്സിലാക്കാനാകും. അതിൽ എച്ച്എംപിവി ഉൾപ്പെടെയുള്ളവയുടെ ഫലം ലഭിക്കാറുണ്ട്. എന്നാൽ അവയെ പ്രത്യേകം പരിഗണിക്കുകയോ ചികിത്സിക്കുകയോ ചെയ്യേണ്ട സാഹചര്യമില്ല’’–സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. 
എച്ച്എംപിവിക്ക് മരുന്നോ വാക്സീനോ ഇല്ലാത്തതിനു കാരണം ഇത് വലിയൊരു പ്രശ്നമായി ഇതുവരെ തോന്നാത്തതു കൊണ്ടാണെന്ന് ഡോക്ടർമാർ‌ ചൂണ്ടിക്കാട്ടി. മറ്റേതൊരു ഇൻഫ്ലുവൻസ വൈറസുകളെയും പോലെയാണ് എച്ച്എംപിവിയും. വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 24 മണിക്കൂർ മുതൽ 3 ദിവസത്തിനുള്ളിൽ അസുഖം പ്രത്യക്ഷമാകും. മറ്റുള്ളവരുമായി അധികം ഇടപഴകാതെ ഭക്ഷണവും വെള്ളവും കുടിച്ച് ശരിയായി വിശ്രമിച്ചാൽ രോഗം മാറുന്നതാണ് കണ്ടുവരുന്നതെന്നും ഡോക്ടർമാർ പറയുന്നു. എച്ച്എംപിവി പരിശോധന നടത്തണമെങ്കിൽ 8,000–15,000 രൂപ വരെ ചിലവു വരും. എന്നാൽ, ഈ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
‘‘ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വൈറസ് വകഭേദമായിരുന്നു കോവിഡിന്റേത്. എന്നാൽ ഇത് അങ്ങനെയല്ല. ചൈനയിൽ ഇപ്പോൾ ശൈത്യകാലമാണ്. ഈ സമയത്ത് ഇൻഫ്ലുവൻസയും മറ്റും പടർന്നു പിടിക്കാറുണ്ട്. ഇത്തരം അസുഖമുണ്ടാകുമ്പോൾ വലിയ ആശുപത്രികളിലേക്ക് പോകുന്നതും ഐവി ഡ്രിപ് നൽകുന്നതും ചൈനയിൽ പതിവാണ്. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചത്. എന്നാൽ ആശങ്കപ്പെടുത്തേണ്ട സാഹചര്യമൊന്നുമില്ല. ഇവിടെ നാട്ടിൽ വളരെ നേരത്തെയുള്ള വൈറസാണിത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കുെമാക്കെ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. മിക്കവർക്കും അപകടമൊന്നും സംഭവിക്കാറില്ല’’– ഐഎംഎ വക്താവ് ഡോ.രാജീവ് ജയദേവൻ വ്യക്തമാക്കി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.