Gulf

എക്‌സ്‌പോ 2020 സന്ദര്‍ശനം : ഇന്ന് ഈടാക്കുക ടിക്കറ്റിന് പത്തു ദിര്‍ഹം മാത്രം

ഒരു കോടി സന്ദര്‍ശകര്‍ എക്‌സ്‌പോയിലെത്തിയതിന്റെ ആഘോഷസൂചകമായി സംഘാടകര്‍ നല്‍കുന്നത് പത്തുദിര്‍ഹത്തിന്റെ ടിക്കറ്റ്.

ദുബായ് : എക്‌സ്‌പോ 2020 സന്ദര്‍ശിച്ചവരുടെ എണ്ണം ഒരു കോടിയായതിന്റെ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 16 ഞായറാഴ്ച ടിക്കറ്റിന് ഈടാക്കുക പത്തു ദിര്‍ഹം മാത്രം .

ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിരക്ക്. വിവിധ പരിപാടികളാണ് ഞായറാഴ്ച എക്‌സ്‌പോ വേദികളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കൊറിയന്‍ പവലിയനില്‍ ദേശീയാ ദിനാചരണമാണ് പ്രധാന പരിപാടി. ഇതുകൂടാതെ പോപ് കണ്‍സര്‍ട് ഉള്‍പ്പടെയുള്ള സംഗീത പരിപാടികളുമുണ്ട്.

ഡിജെ മാറ്റൊ ബ്ലൂ അവതരിപ്പിക്കുന്ന സംഗീത നിശയും രാത്രിയില്‍ അരങ്ങേറും.

ഐക്യ രാഷ്ട്ര സഭയുടെ ഗ്ലോബല്‍ ഗോള്‍ സമ്മേളനവും ഈ ആഴ്ച എക്‌സപോയില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് യുഎന്‍ സമ്മേളനം ന്യയോര്‍ക്കിന് പുറത്ത് അരേങ്ങറുന്നത്.

എക്‌സ്‌പോ ആരംഭിച്ച് മൂന്നു മാസത്തിനകമാണ് ഒരു കോടി സന്ദര്‍ശകര്‍ ഇവിടെ എത്തുന്നത്.

ജനുവരി 16 ഞായറാഴ്ച മാത്രമുള്ള പത്ത് ദിര്‍ഹത്തിന്റെ ടിക്കറ്റ് എക്‌സ്‌പോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. സീസണ്‍ പാസുള്ളവര്‍ക്കും ഞായറാഴ്ച പ്രവേശനം ലഭിക്കും.

ക്‌സ്‌പോ വേദിയില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ റിസള്‍ട്ട് വേണം. എക്‌സ്‌പോ ടിക്കറ്റ് ഉള്ളവരും വാക്‌സിനേഷന്‍ ഇതുവരെ എടുക്കാത്തവരുമായവര്‍ക്ക് സൗജന്യമായി പിസിആര്‍ എടുക്കാനാകും.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.