Gulf

എക്‌സ്‌പോയ്ക്കു ശേഷം ദുബായിയുടെ ഭാഗ്യം വീണ്ടും തെളിഞ്ഞു, സന്ദര്‍ശക പ്രവാഹം

കോവിഡ് മൂലം തളര്‍ന്ന വിനോദ സഞ്ചാര മേഖല വീണ്ടും കരുത്താര്‍ജ്ജിച്ചത് ദുബായിയ്ക്ക് ഗുണകരമായി

ദുബായ്  : ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായ ദുബായിയിലേക്ക് വീണ്ടും വിനോദ സഞ്ചാരികളുടെ പ്രവാഹം.

പുതിയ കണക്കുകള്‍ പ്രകാരം സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2022 ജനുവരി മുതല്‍ കഴിഞ്ഞ ഏപ്രില്‍ മാസം വരെയുള്ള ആദ്യ പാദത്തില്‍ 5 കോടി സന്ദര്‍ശകരാണ് ദുബായിയില്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനവാണിതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട സ്ഥിതിവിവര കണക്കില്‍ പറയുന്നു.

ഇതേ കാലയളവില്‍ ഹോട്ടല്‍ ഒക്കുപെന്‍സി 76 ശതമാനമായിരുന്നു.

എക്‌സ്‌പോ 2020 വിനോദ സഞ്ചാരികളുടെ വരവിനെ അനുകൂലമായി സഹായിച്ചു.

അയല്‍ രാജ്യമായ ഒമാനില്‍ നിന്നും നിരവധി പേരാണ് യുഎഇയില്‍ എത്തിയത്. ഇന്ത്യയില്‍ നിന്ന് എത്തിയവരാണഅ രണ്ടാം സ്ഥാനത്ത്. യുകെ, സൗദി അറേബ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ ഏറെയെത്തി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിക്കാനും ഇത് കാരണമായി.

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി 1.36 കോടി സഞ്ചാരികള്‍ എത്തി. എക്‌സ്‌പോ പോലുള്ള രാജ്യാന്തര മേളകള്‍ നടത്തിയത് ദുബായിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും വലിയ മെച്ചമുണ്ടാക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.