Home

എകെജി സെന്റര്‍ ആക്രമണം – ഇത് കോണ്‍ഗ്രസ് ശൈലി അല്ല -ഉമ്മന്‍ചാണ്ടി

പോലീസ് കാവലുള്ള പാര്‍ട്ടി ആസ്ഥാനത്തേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് ദുരൂഹത ഉണര്‍ത്തുന്നതായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : സിപിഎം ആസ്ഥാന മന്ദിരത്തിനു നേരേ നടന്ന ആക്രമണം കോണ്‍ഗ്രസ് ശൈലിയല്ലെന്നും ഇതിന് പോലീസ് മറുപടി പറയണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

പോലീസ് കാവലുള്ള പാര്‍ട്ടി ആസ്ഥാനത്ത് ആക്രമണം നടക്കുകയെങ്ങനെയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഇതിനു പിന്നിലെ ദുരൂഹത നീക്കണം. പോലീസാണ് മറുപടി പറയേണ്ടത്.

വയനാട്ടിലെ ഓഫീസ് ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരുന്നതിനു മുമ്പ് ശ്രദ്ധതിരിക്കാനുള്ള നടപടിയാണിതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആരോപിച്ചു.

വയന്നാട്ടിലെ ആക്രമണത്തിന് ബദലായി സിപിഎം തന്നെ സംഘടിപ്പിച്ച നാടകമാണിതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല.

സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.