ജാമ്യത്തില്‍ ഇറങ്ങിയ ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇഡി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്
ഡെല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ ക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കി. ജാമ്യത്തില്‍ ഇറങ്ങിയ ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥ ര്‍ക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇഡി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശിവശങ്കള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമി ക്കുകയാണെന്ന് ഇ ഡി ആരോപിക്കുന്നു. തെളിവുകള്‍ നശിപ്പിച്ച് അന്വേഷണം അട്ടി മറിക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുവെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നും ഇഡി പരാതിയില്‍ പറയുന്നു. സ്വര്‍ണ്ണ ക്കടത്ത് ഇടപാടില്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ സ്വപ്നയുടെ മേല്‍ അന്വേഷ ണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് മൊഴി നല്‍കിച്ചുവെന്നും ശിവശങ്കറിനെതിരേ ആരോപണമുയര്‍ന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിത മാണ്. സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം അട്ടിമറിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
എന്നാല്‍ നേരത്തെ ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് ഇഡി സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. ആറു ആഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാമെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും ഇഡിക്കെതിരെ കേസെടുത്തിന് പിന്നാലെയാണ് വീണ്ടും കോടതിയെ സമീപിച്ചത്. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കര്‍ കോടതിയെ അറിയി ച്ചിരുന്നു. അതേസമയം ശിവശങ്കറുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നായിരുന്നു എന്‍ഫോ ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണ ത്തെ ബാധിക്കും എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയി ച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കം മൂന്നുകേസ്സുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 3 നായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.