ഇന്നലെ വെണ്ണലയിലുള്ള നന്ദകുമാറിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തിന്റെ അമ്മയുടെ ജന്‍മദിനാഘോങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതാണ് സിപിഎമ്മില്‍ വലിയതോതിലുള്ള വിമര്‍ശനത്തിന് കാരണം
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പ ങ്കെടുക്കാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പവിവാദ സമ്പന്നന്‍ ‘ദല്ലാള്‍ നന്ദകുമാറിന്റെ’ വീട്ടിലെത്തിയത് പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ അതിഥിയായാണ് ഇ പി ജയരാജന്‍ പങ്കെടുത്തത്.
വെണ്ണല തയ്ക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. സംസ്ഥാന സര്‍ ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിനൊപ്പമായിരുന്നു ഇ.പി ജയരാജന്‍ ചടങ്ങില്‍ പങ്കെടുത്തത്. ഇന്നലെ വെണ്ണലയിലുള്ള നന്ദകുമാറിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തിന്റെ അമ്മയുടെ ജന്‍മദിനാഘോങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതാണ് സിപിഎമ്മില്‍ വലിയതോതിലുള്ള വിമര്‍ശനത്തിന് കാരണം.
ജനകീയ പ്രതിരോധന ജാഥയുടെ തലേദിസവമാണ് ഇ പി ജയരാജന്‍ കൊച്ചിയില്‍ എത്തിയത്. ജാഥയി ല്‍ പങ്കെടുക്കാത്തത് ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് കഴിഞ്ഞദിവസം ജാഥാക്യാപ്റ്റന്‍ കൂടി യായ എം വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ ഇപിയുടെ സന്ദര്‍ശനം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ പ്രതികരിച്ചു.പി.ജ യരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ആയുര്‍വേദ റിസോര്‍ട്ട് പരാ തിയില്‍ വിശദീകരണം നല്‍കിയിട്ടും തീരുമാനം വൈകുന്നതിലുള്ള നീരസത്തിലാണ് ഇപിയെന്നാ ണു വിവരം. ഇക്കാര്യത്തില്‍ അനൂകൂല നടപടി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലേ തീരുമാനം മാറ്റൂ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലോ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇ പി പങ്കെടുത്തിട്ടില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.