റിയാദ്: ഇന്ത്യൻ എംബസി വെൽഫെയർ വിങ്ങിൽ ഉദ്യോഗസ്ഥനായി രണ്ടര പതിറ്റാണ്ട് കാലം സേവനം അനുഷ്ഠിച്ച യൂസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി. ചെയർമാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാൻ, സിദ്ദീഖ് തുവ്വൂർ, ഹർഷദ് ഹസൻ, നൗഫൽ കണ്ണങ്കടവ്, കബീർ നല്ലളം, ഫൈസൽ പൂനൂർ, കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു. ചെയർമാൻ റാഫി കൊയിലാണ്ടിയും ചാപ്റ്റർ ഭാരവാഹികളും ചേർന്ന് യൂസഫ് കാക്കഞ്ചേരിക്ക് ഫലകവും സ്നേഹോപഹാരവും കൈമാറി.
യൂസഫ് കാക്കഞ്ചേരി രചിച്ച ‘പ്രവാസം ചരിത്രവും വർത്തമാനവും’ പുസ്തകത്തിന്റെ വിതരണവും നടന്നു. ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പ്രവാസി സമൂഹം ജാഗ്രത പാലിക്കേണ്ട ആവശ്യകതയും മറുപടി പ്രസംഗത്തിൽ യൂസഫ് കാക്കഞ്ചേരി വിശദീകരിച്ചു. പ്രസിഡൻറ് റാഷിദ് ദയ സ്വാഗതവും ഷഹീൻ നന്ദിയും പറഞ്ഞു. സഫറുല്ല, ആഷിഫ്, പ്രഷീദ്, റസാഖ്, ഷൗക്കത്തലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.