Kerala

എംപിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌തതിനെതിരെ ചൊവ്വാഴ്‌ച കേരളം പ്രതിഷേധമുയര്‍ത്തും

രാജ്യത്തെ കര്‍ഷകരുടെ ജീവിതം കോര്‍പറേറ്റുകള്‍ക്ക്‌ അടിയറവയ്‌ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സി.പി.ഐ.(എം) പ്രതിനിധികളായ എളമരം കരീമും കെ.കെ.രാഗേഷും ഉള്‍പ്പെടെയുള്ള എംപിമാരെ രാജ്യസഭയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതിനെതിരെ ചൊവ്വാഴ്‌ച കേരളം പ്രതിഷേധമുയര്‍ത്തും. കോവിഡ്‌ മാനദണ്‌ഡം പാലിച്ച്‌ വൈകിട്ട്‌ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആഹ്വാനംചെയ്‌തു.
കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലേറെ കര്‍ഷകരാണ്‌ രാജ്യത്ത്‌ ആത്മഹത്യചെയ്‌തത്‌. ഈ ദുരന്തത്തിന്റെ തുടര്‍ച്ചക്കാണ്‌ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ വഴിയൊരുക്കുക. ഇടനിലാക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കര്‍ഷകരുടെ വിയര്‍പ്പും ജീവിതവും കോര്‍പ്പറേറ്റുകള്‍ക്ക്‌ അടിയവയ്‌ക്കാനാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക മേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തകര്‍ച്ചയിലേക്കാകും നയിക്കുക. കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടം രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്‌.
ഈ രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ്‌ സി.പി.ഐ.എമ്മിന്റെയടക്കം എം.പിമാര്‍ നടത്തിയത്‌. പാര്‍ലമെന്റില്‍ ജനാധിപത്യപരമായ വിയോജിപ്പുകള്‍ പോലും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. പാര്‍ലമെന്റില്‍ മാത്രമല്ല, രാജ്യത്താകെ കര്‍ഷകപ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയര്‍ന്നുകഴിഞ്ഞു. അതിന്റെ മുന്‍നിരയില്‍ സി.പി.ഐ.(എം) ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ ഉണ്ടാവുമെന്നും കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.