തിരുവനന്തപുരം: കേരളത്തിന് മൗണ്ടൻ സൈക്ലിങ് മത്സരങ്ങളുടെ ആഗോള ഭൂപടത്തിൽ സ്ഥാനം ഉറപ്പാക്കിയ എംടിബി കേരളയുടെ ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ അനുവദിച്ചു. 2025-26ലെ ഇന്റർനാഷണൽ മൗണ്ടൻ ബൈക്കിങ് ചാലഞ്ച് എന്ന പേരിലാണ് ഈ പതിപ്പ് സംഘടിപ്പിക്കപ്പെടുന്നത്.
ചാമ്പ്യൻഷിപ്പ് വയനാട്ടിലെ മാനന്തവാടിയിലുള്ള പ്രിയദർശിനി ടീ പ്ലാന്റേഷനിൽ വച്ച് നടക്കും. ഇന്ത്യയുടെയും വിദേശത്തേയും പ്രമുഖ സൈക്ലിസ്റ്റുകളുടെ സാന്നിധ്യം ഇത്തവണയും ഉണ്ടാകും.
ഈ തുക, താരങ്ങളുടെ യാത്രാചെലവ്, താമസം, സമ്മാനത്തുക, മറ്റ് നിയന്ത്രണ ചെലവുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായതിനാണ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ, യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണൽ (UCI), സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI), കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (KATPS), വയനാട് ഡിടിപിസി എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു:
“സാഹസിക വിനോദസഞ്ചാരത്തിന് ആഗോള തലത്തിൽ വലിയ ആവശ്യവുമുണ്ട്. അതിന്റെ ഭാഗമായാണ് എംടിബി കേരള പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. കേരളം സാഹസിക കായിക വിനോദങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമാകാനുള്ള എല്ലാ സാധ്യതകളും കണ്ടെത്തിയിട്ടുണ്ട്.”
ചാമ്പ്യൻഷിപ്പ് നടക്കുന്ന 5 കിലോമീറ്റർ നീളമുള്ള ട്രാക്ക് സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലായ മലയോര പ്രദേശത്താണ്. ചെളി, പാറ, വെള്ളം തുടങ്ങി വൈവിധ്യമാർന്ന ഭൂപ്രകൃതികളിൽ നടക്കുന്ന ക്രോസ് കൺട്രി മത്സര വിഭാഗം പരിപാടിയുടെ പ്രധാന ആകർഷണമാണ്.
വിപുലമായ ആന്താരാഷ്‌ട്ര സാന്നിധ്യത്തിനൊപ്പം, ഇന്ത്യൻ സൈക്ലിസ്റ്റുകൾക്കായി അമേച്വർ മത്സരങ്ങളും സംഘടിപ്പിക്കും. വിജയികൾക്ക് അന്താരാഷ്ട്ര മത്സരത്തിൽ വിദേശ താരങ്ങളോടൊപ്പം മത്സരിക്കാൻ അവസരമുണ്ടാകും.
യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിന്റെ ഔദ്യോഗിക MTB ചാമ്പ്യൻഷിപ്പ് കലണ്ടറിൽ എംടിബി കേരളയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.