എംജിആറിന് വൃക്ക ദാനം ചെയ്ത സഹോദരീപുത്രി എംജിസി ലീലാവതി അന്തരിച്ചു. എംജിആറിന്റെ മൂത്ത സഹോദരന്‍ എം ജി ചക്രപാണിയുടെ മകളാണ്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ സ്ഥാപകനുമായ എംജിആറിന് വൃക്കദാനം ചെയ്ത സഹോദരീപുത്രി എംജിസി ലീലാവതി (72) അന്തരിച്ചു. എംജിആറിന്റെ മൂത്ത സഹോദരന്‍ എം ജി ചക്രപാണിയുടെ മകളാണ്.ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലീലാവതി വെള്ളി യാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
1984ല്‍ വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ ആശുപത്രിയില്‍ ജീവിതത്തോട് മല്ലി ടുമ്പോള്‍ എംജിആറിന് ലീലാവതി തന്റെ ഒരു വൃക്ക ദാനം ചെയ്യുക യായിരുന്നു.അന്ന് ഡോക്ടറായ ഭര്‍ ത്താവ് രവിചന്ദ്രനൊപ്പം ചേലക്കരയില്‍ താമസിക്കുകയായിരുന്നു ലീലാവതി. എംജിആറിന്റെ അവസ്ഥ അറിഞ്ഞതോടെ ചെന്നൈയില്‍ എത്തി വൃക്ക ദാനം ചെയ്യാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തിയ എംജിആര്‍ 1987 ഡിസംബര്‍ 24ന് ചെന്നൈയിലെ ആശുപത്രിയില്‍ വച്ചാണ് മരിക്കുന്നത്.
1989ല്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ലീലാവതി രണ്ട് പെണ്‍മക്കള്‍ക്കൊപ്പം താമസിച്ചു വരിക യായിരുന്നു. 2017ല്‍ ഏതാനും ബന്ധുക്കള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു. എംജിആറിന്റെ വള ര്‍ത്തുമകനായിരുന്ന അന്തരിച്ച നടന്‍ എം.ജി.സി.സുകുമാരന്‍ സഹോദരനാണ്. ലീലാവതിക്കു രണ്ടു പെണ്‍മക്കളുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.