Breaking News

ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ പരിശീലക ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട് കിനാലൂരിലെ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസി.കോച്ച് തൂങ്ങി മരിച്ച നിലയില്‍.തമിഴ്നാട് സ്വദേശിനി ജയന്തി(27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട് : കോഴിക്കോട് കിനാലൂരിലെ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസി.കോച്ച് തൂങ്ങി മരിച്ച നിലയില്‍.തമിഴ്നാട് സ്വദേശിനി ജയന്തി(27)യെയാണ് ഹോ സ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നി ലയില്‍ കണ്ടെത്തിയത്.

ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ പരിശീലകയായി എത്തുന്നത്. കംപ്യൂട്ടര്‍ സയന്‍സിലും കായിക വി ദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കിയ ജയന്തി ബംഗ്‌ളരുവില്‍ എന്‍ഐഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഉഷാ സ്‌ക്കൂളില്‍ അസിസ്റ്റന്റ് കോച്ചായി ചുമതലയെടുത്തത്.

2016 ല്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണില്‍ ജയന്തി കുറിച്ച റിക്കാര്‍ഡ് ഇപ്പോഴും അവരുടെ പേരില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പരേതനായ പളനിസ്വാമിയുടെ യും കവിതയുടെയും മകളാണ്.

ബാലുശേരി പൊലീസ് സ്ഥലത്തെത്തി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതാ യും പൊലീസ് വ്യക്തമാക്കി. അതിനിടെ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിക ളും ജീവനക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കും. സഹകോച്ചുമാരുടെയും വിദ്യര്‍ത്ഥികളു ടെയും മൊഴി രേഖപ്പെടുത്തും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.