മണര്‍കാട് പള്ളി പരിസരത്തു നിന്നാണ് പുതുപ്പള്ളി പെരുംകാവ് സ്വദേശിയായ ഭാര്യ റോസന്നയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഭര്‍ത്താവ് ഷിജുവിനെ കിടപ്പുമുറിയില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്
കോട്ടയം: ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മണര്‍കാട് പള്ളി പരിസരത്തു നി ന്നാണ് പുതുപ്പള്ളി പെരുംകാവ് സ്വദേശിയായ ഭാര്യ റോസന്നയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഭര്‍ത്താവ് ഷിജുവിനെ കിടപ്പുമുറിയില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാ ലെ ഭാര്യ റോസന്നയും ആറ് വയസുകാരനായ മകനും ഒളിവില്‍ പോയിരുന്നു.
നേരം പുലര്‍ന്നിട്ടും ഷിജുവിന്റെ വീട്ടില്‍ ആളനക്കം കാണാതായതോടെ, വീടിനു സമീപം താമസിക്കുന്ന സഹോദരന്റെ ഭാര്യ മറിയാമ്മ ജോണ്‍ അന്വേഷിച്ച് എത്തിയപ്പോ ഴാണ് സംഭവം അറിയുന്നത്. പെരുങ്കാവ് കവലയ്ക്കു സമീപത്തെ വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലിനു താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെ ത്തിയത്. മറിയാമ്മ ബഹളം വച്ച് അയല്‍ക്കാരെ വിളിച്ചവരുത്തുകയായിരുന്നു.
തുടര്‍ന്നു പൊലീസിനെയും വിവരം അറിയിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷ ണത്തില്‍, കൊലയ്ക്ക് ഉപയോഗിച്ച കൈക്കോടാലി വീട്ടില്‍നിന്നു ലഭിച്ചു. തമിഴ്നാട് ബോഡിമെട്ട് സ്വദേശി നിയാണ് റോസന്ന. ജില്ലയിലെ ഒരു അനാഥാലയത്തില്‍ കഴിഞ്ഞു വന്നിരുന്ന റോസന്നയെ 8 വര്‍ഷം മുന്‍ പാണ് ഷിജു വിവാഹം കഴിച്ചത്. അതിനു ശേഷം പലതവണ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസ ന്ന, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയിലായിരുന്നുവെ ന്നും പൊലീസ് പറഞ്ഞു.
അര്‍ധരാത്രിക്കു ശേഷമാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഉറങ്ങിക്കിടന്ന ഷി ജുവിനെ റോസന്ന കൈക്കോടാലി കൊണ്ടു കഴുത്തിനു വെട്ടി. കട്ടിലില്‍ നിന്നു താഴെ വീണ ശേഷം വീ ണ്ടും വെട്ടി. രാത്രി മുഴുവന്‍ വീട്ടില്‍ കഴിച്ചുകൂട്ടിയ ശേഷം പുലര്‍ച്ചയോടെയാണു മകനുമായി വീടു വിട്ടത്. പുലര്‍ച്ചെ അഞ്ചരയോ ടെ റോസന്നയും മകനും വീട്ടില്‍ നിന്നു നടന്നു പോകുന്നത് പെരുങ്കാവ് കവലയില്‍ വച്ച് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.