കൊച്ചി: വാശിയും വീറും നിറഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉമ തോമസിന് ചരി ത്ര വിജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ വിജയിച്ചത്. തപാല്‍ വോട്ടു ള്‍പ്പടെ 250 18 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഉമ തോമസ് വിജയിച്ചു. തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ ഭൂരിപക്ഷം ഉമ തോമസ് മറികട ന്നതോടെ പി ടി തോ മസിന്റെ പിന്‍ഗാമിയായി പ്രിയതമ തെരഞ്ഞെടുക്കപ്പെട്ടു.
2021ല്‍ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്റെ ഭൂരിപക്ഷവും അതിന് മുമ്പ് ബെന്നി ബെഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷവും മറി കടന്നാണ് ഉമയുടെ മിന്നും പ്രകടനം. വാശിയേറിയ പ്ര ചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാല്‍ വിജയിക്കുന്ന സ്ഥാനാ ര്‍ഥിയുടെ ഭൂരിപക്ഷം കുറവാകു മെന്നായിരുന്നു ഇരു മുന്നണിയുടെ യും വിലയിരുത്തല്‍. എന്നാല്‍, യുഡി എഫിന്റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്.
ആറു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉമ തോമസ് ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ പി ടി തോമസി ന്റെ ഭൂരിപക്ഷം പിന്നിട്ടിരുന്നു. 14,239 ആയിരുന്നു പി ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപ ക്ഷം. മണ്ഡലത്തിന്റെ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയായിരുന്നു ഇത്തവണ ഉമ തോമസി ന്റെ കുതിപ്പ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും, ഒരിക്കല്‍പോലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാ നാര്‍ത്ഥി ജോ ജോസഫിന് സാധിച്ചില്ല. ഉമയുടെ കുതിപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു. ബിജെ പിക്കും ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്.
എന്നാല്‍, യുഡിഎഫിന്റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. ഡോ.ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന എല്‍ഡിഎഫിന്റെ സ്വപ്നമാണ് അസ്തമിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,483 വോട്ടുകളില്‍ നിന്നുള്ള വര്‍ധന മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥി എ എന്‍. രാധാകൃഷ്ണന്റെ ലക്ഷ്യമിട്ടതെങ്കിലും വോട്ടുകള്‍ കുറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.