News

ഉമ്മൻചാണ്ടി ഭരണകാലത്ത്‌ സെക്രട്ടറിയറ്റിൽ തീപിടിച്ചത്‌ ആറ്‌ തവണ ; മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം തീപിടിച്ചു

കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സെക്രട്ടറിയറ്റിൽ തീപിടിത്തം ഉണ്ടായത്‌ ആറ്‌ തവണ. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ സെക്രട്ടറിയറ്റിലെ പല ഓഫീസുകളിലും തീപിടിത്തം ഉണ്ടായത്‌. ഇക്കാര്യം വ്യക്തമായി അറിയാവുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ്‌ എംഎൽഎമാരുമാണ്‌ ഇപ്പോൾ തീപിടിത്തത്തിന്റെ പേരിൽ ഗൂഢാലോചന കഥകൾ മെനയുന്നത്‌ എന്നാണ് സർക്കാരിന്റെ ആക്ഷേപം . സമരത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം എംഎൽഎ വി എസ്‌ ശിവകുമാറിന്റെ ഓഫീസിൽവരെ അക്കാലത്ത്‌ തീപിടിത്തം ഉണ്ടായി. ശിവകുമാർ ആരോഗ്യ മന്ത്രിയായിരുന്ന സമയത്തായിരുന്നു ഇത്‌.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസിൻ്റെ ഭാഗമായ നോർത്ത് ബ്ലോക്കിലെ നാലാം നിലയിൽ 5-8- 12 ന്‌ രാത്രി തീപിടിത്തം ഉണ്ടായി. ഷോർട്ട്‌ സർക്യൂട്ട് ആണെന്നായിരുന്നു ഔദ്യോഗിക റിപ്പോർട്ട്. ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിൻ്റെ  ഓഫീസിൽ തീപിടിത്തം ഉണ്ടായത്‌ 20- 3 – 2014 നാണ്‌.
സെക്രട്ടറിയേറ്റ് അനക്‌സിലെ പിആർഡി ഓഫീസ് സെക്ഷനിലും യുഡിഎഫ്‌ ഭരണകാലത്ത്‌ തീപിടിത്തം ഉണ്ടായി. 6-9 – 12 നായിരുന്നു ഇത്‌. 20-6-2014 ന് നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലെ സർവ്വർ റൂമിൽ തീപിടിത്തം ഉണ്ടായി.
17 – 6 – 15 ന്‌ നോർത്ത് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിൽ ഇലക്ട്രിക് റൂമിൽ തീപിടിച്ചു. ക്യാബിനറ്റ് റൂമി ലെ എ സി യുടെ  സ്വിച്ചിലെ പ്രശ്‌നം ആയിരുന്നു തീപിടുത്ത കാരണം. 14-10 -2015 ൽ  അനക്‌സ് മന്ദിരത്തിലെ സെർവർ റൂമിൽ ബാറ്ററികൾ പൊട്ടിതെറിച്ചു.
ഇപ്പോൾ പ്രോട്ടോകോൾ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ ആദ്യം തീ പിടിച്ചത്‌ പഴയ ഫാനിനായിരുന്നു എന്ന്‌ റിപ്പോർട്ട്‌ വന്നിട്ടുണ്ട്‌. പൊതുഭരണ വകുപ്പിലെ ഒരു  ഉദ്യോഗസ്ഥന് കോവിഡ്‌‌ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്‌ ഈ സെക്‌ഷൻ അണുനശീകരണത്തിനെത്തിയവർ ഫാൻ ഓഫാക്കാൻ മറന്നതിനെത്തുടർന്ന്‌ ഷോർട്ട്‌ സർക്യൂട്ട്‌ വഴി കത്തുകയായിരുന്നു. ഇവ ഷെൽഫിന്‌ മുകളിൽ വീണാണ്‌ തീപിടിച്ചത്‌. കോടായിരുന്ന ഈ ഫാൻ മാറ്റാൻ നേരത്തേ എഴുതി കൊടുത്തിരുന്നു. ഇക്കാര്യങ്ങൾ ഇപ്പോൾ എല്ലാവർക്കും വ്യക്തമാണ്‌. എന്നിട്ടും പുകമറ സൃഷ്‌ടിക്കാനാണ്‌ കോൺഗ്രസ്‌ ‐ ബിജെപി സഖ്യത്തിന്റെ ശ്രമമെന്നാണ് സർക്കാരിന്റെ ആരോപണം .
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.