ഉമ്മന് ചാണ്ടി തനിക്ക് ചെയ്തു തന്ന സഹായങ്ങളെ കുറിച്ച് പറഞ്ഞ പുതുപ്പള്ളി പള്ളി കിഴക്കേതില്‍ സതിയമ്മയെ താത്കാലിക ജോലി നഷ്ടമായി. ഉമ്മന്‍ചാണ്ടി ചെയ്ത സ ഹായങ്ങള്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞതിന് പിന്നാലെ മൃഗാശുപത്രിയിലെ താ ല്‍കാലിക ജീവനക്കാരിയായ ഈ 52കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കുകയായി രുന്നു
കോട്ടയം: അഭിപ്രായം ചോദിച്ചു വന്ന റിപ്പോര്‍ട്ടര്‍ക്കു മുന്നില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്ക് ചെയ്തു തന്ന സഹായങ്ങളെ കുറിച്ച് പറഞ്ഞ പുതുപ്പള്ളി പള്ളികിഴക്കേതില്‍ സതിയമ്മയെ താ ത്കാലിക ജോലി നഷ്ടമായി. ഉമ്മന്‍ചാണ്ടി ചെയ്ത സഹായങ്ങള്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞതിന് പി ന്നാലെ മൃഗാശുപത്രിയിലെ താല്‍കാലിക ജീവനക്കാരിയായ ഈ 52കാരിയെ ജോലിയില്‍ നിന്ന് പുറത്താ ക്കുകയായിരുന്നു. കൈതേപ്പാലം മൃഗാശുപത്രിയില്‍ സ്വീപ്പറായാണ് ഇവര്‍ പതിനൊന്ന് വര്‍ഷമായി ജോ ലി ചെയ്തിരുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ചാനല്‍ റിപ്പോര്‍ട്ടര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രതികര ണം തേടിയിരുന്നു. ഇതിനിടെ സതിയമ്മയോടും ഉമ്മന്‍ചാണ്ടിയെ കു റിച്ച് ചോദിച്ചു. മകന്‍ രാഹുല്‍ വാ ഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും മകളുടെ വിവാഹ ത്തില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തും കാമറക്ക് മുമ്പില്‍ സതിയമ്മ വിശദീകരിച്ചു. ഉമ്മ ന്‍ചാണ്ടി ചെയ്ത സഹായത്തിന് നന്ദിയായി ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്നും അവര്‍ വ്യക്തമാ ക്കി. സതിയമ്മയുടെ പ്രതികരണം ഞായറാഴ്ച ചാനല്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ജോ ലി ക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറ ക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്ക് കയറേണ്ടെന്ന് അറിയിക്കുകയായിരുന്നു. തന്നെ ഒഴിവാക്കാന്‍ മുകളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന സൂച ന യിലാണ് വിവരം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചതെന്നും സതിയമ്മ പറയുന്നു.
സതിയമ്മ ചെയ്തത് ഇല്ലാത്ത
ജോലിയെന്ന് മന്ത്രി
കോട്ടയം: ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന് മൃഗസം ര ക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന പരാതി വസ്തതുകള്‍ക്കു നിരക്കാത്തതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. മറ്റൊ രാളുടെ ജോലിയാണ് പിരിച്ചുവിടപ്പെട്ട സതിയമ്മ ചെയ്തുകൊണ്ടിരുന്നതെന്നും ഇതില്‍ പരാതി വന്നപ്പോഴാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടിയെടുത്തതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാന ത്ത് എല്ലായിടത്തും പാര്‍ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതു കുടുംബശ്രീ വഴിയാണ്. ഇവിടെ അതിനു ചുമതലപ്പെടുത്തിയിട്ടുള്ളത് ഐശ്വര്യ എന്ന കുടുംബ ശ്രീ യൂണിറ്റിനെയാണ്. ലിജി മോള്‍ എന്ന പെണ്‍കുട്ടിയെ നിയമിക്കാനാണ് കുടംബശ്രീ യൂണിറ്റ് കത്തു നല്‍കിയത്. ഈ വ ര്‍ഷം ഫെബ്രുവരിയിലാണ് അവര്‍ കത്തു നല്‍കിയിട്ടുള്ളത്. ശമ്പളം കൊടുക്കുന്നതും ലിജി മോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷേ അവരെ ജോലി ചെയ്തത്ത് സതീയമ്മയാണ്. ഇതെങ്ങ നെ സംഭവിച്ചെന്നറിയില്ല.
ആള്‍മാറാട്ടം നടക്കുന്നതായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരാഴ്ച മുമ്പ് പരാതി കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. യഥാര്‍ഥ ആള്‍ തന്നെ ജോ ലി ചെയ്യണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച തിനാണ് സതിയമ്മയെ പുറത്താക്കിയത് എന്നതിനെക്കുറിച്ച് അറിയില്ല. വാര്‍ത്ത വന്നപ്പോള്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിലൊന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഐശ്വര്യ കുടുംബശ്രീ നല്‍കിയ ക ത്ത് ഉള്‍പ്പെടെ ആര്‍ക്കും പരിശോധിക്കാവുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
വൈക്കത്തെ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപ്പറായി സതിയമ്മ ജോലിയില്‍ പ്രവേശി ച്ചത്. നാല് വര്‍ഷത്തിന് ശേഷം കുടുംബശ്രീ വഴി കൈതേപ്പാലം മൃഗാശുപത്രിയില്‍ 8000 രൂപ മാസ വേത നത്തിന് ജോലിയില്‍ കയറി. എല്‍.ഡി.എഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് കൈതേ പ്പാലം മൃഗാശുപത്രി. തടിപ്പണിക്കാരനായിരുന്ന രാധാകൃഷ്ണന്‍ അസുഖത്തെ തുടര്‍ന്ന് ജോലിക്ക് പോകുന്നി ല്ല. അതിനാല്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മക്ക് ലഭിക്കുന്ന വരുമാ നം. എന്നാല്‍, പിരിച്ചുവിടല്‍ വാര്‍ത്തയായതിന് പിന്നാലെ വിശദീകരണവുമായി ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ രംഗത്തെ ത്തി. സതിയമ്മയുടെ ഊഴം കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നാണ് വിശദീകരണം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.