കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള രേഷ്മയുടെ ബന്ധുക്കളായ ഊഴായിക്കോട് സ്വദേശി കളായ ആര്യ, ഗ്രീഷ്മ എന്നിവരുടെ മൃത ദേഹങ്ങളാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളി ച്ചതിന് പൊലിസ് വിളിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ച മുതല്‍ കാണാതായി
കൊല്ലം: കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പൊലിസ് ചോ ദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ പിന്നാലെ കാണാതായ കാണാതായ രണ്ട് യുവതികളെയും മരിച്ച നി ലയില്‍ കണ്ടെത്തി. ഊഴായിക്കോട് സ്വദേശികളായ ആര്യ (23) ഗ്രീഷ്മ (22) എന്നിവരാണ് മരിച്ചത്. ആ ര്യയുടെ മൃതദേഹം ഉച്ചക്ക് കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ മൃതദേഹം വൈകിട്ടോടെ കണ്ടെ ത്തി. ഇത്തിക്കരയാറില്‍ നിന്നാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളാണ് ഇരുവരും.
നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയുടെ ഭര്‍തൃസഹോദര ഭാര്യയെ യും, സഹോദരിയുടെ മകളെയുമാണ് കാണാതായത്. രേഷ്മയുടെ സഹോദരിയുടെ മകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യാന്‍ എത്തണമെന്നായി രുന്നു പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ഇവരെ കാണാതാ വുകയായിരുന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ ഇരുവരെയും ബന്ധുക്കള്‍ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്.
പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു. ഇക്കാ ര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പി ച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ച ഗ്രീ ഷ്മയ്ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും മരണം ദുരൂഹതയായി തുടരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.