ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് കെട്ടിച്ചമച്ചതെന്ന് പ്രതി അ ഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ്ബുക്കില്‍ അഞ്ജലി വ്യക്തമാ ക്കി
വട്ടിപ്പലിശക്കാരിയായ സ്ത്രീ തന്റെ ജീവിതം കരുവാക്കി. 19 വയസ് മുതല്‍ കഷ്ടപ്പെട്ട് താന്‍ നേടിയ ഉന്നതി യാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. പലര്‍ക്കും താന്‍ പണം കൊടുക്കാനുണ്ട്. അതിന് കണക്കു ണ്ട്. ബിസിനസ് ശക്തിപ്പെടുത്താന്‍ പണം കടം വാങ്ങിയിട്ടുണ്ട്. താന്‍ മോശം രീതിയിലേക്ക് കൊണ്ടുപോ യെന്ന് ഓഫീസിലെ ഒരു ജീവനക്കാരിയും പറയില്ല. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാ ണ് ഇപ്പോള്‍ നടക്കുന്നതെന്നും അഞ്ജലി പറയുന്നു.
തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയി ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമ രുന്ന് ഡീലര്‍, ഹണിട്രാപ്പ്, കള്ളപ്പണം, പണംതട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉന്ന യിക്കുന്നത്. ഇതെല്ലാം ആരാണ് ചെയ്യുന്നതെന്ന് അറിയാം. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ ഥ മുഖം പുറത്തുകൊണ്ടുവരു മെന്നും അഞ്ജലി പറഞ്ഞു.
കോഴിക്കോട് സ്വദേശിനിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് ഫോര്‍ട്ട്കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസെടുത്തത്. ഫോര്‍ട്ട്കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുഹൃത്ത് സൈജു തങ്കച്ചനും കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയും പ്രതികളാണ്.
മോഡലുകള്‍ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികള്‍
നവംബര്‍ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മോഡലു കള്‍ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. മോഡലുകള്‍ സ ഞ്ചരിച്ച കാര്‍, അപകടം നടക്കുന്ന സമയത്ത് സൈജു പിന്തുടര്‍ന്നിരുന്നതായി പൊലീസ് അ ന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴാണ് കാര്‍ നിയന്ത്ര ണം വിട്ട് മറിഞ്ഞ് മോഡലുകള്‍ മരിച്ചത്. അന്നത്തെ ദിവസം ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ച സംഭവത്തിലാണ് റോയിയെ അറസ്റ്റ് ചെയ്തത്. മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം റോയിക്കും സുഹൃത്തുക്കള്‍ ക്കുമെതിരായ പോക്‌സോ കേസും അന്വേഷിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.