വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിട ത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാ ണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെന്നത് ആഗ്രഹമായിരുന്നെന്നും സ്റ്റാ ലിന്‍ പറഞ്ഞു
കോട്ടയം: വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയി ത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും വൈക്കത്ത് എത്തണമെ ന്നത് ആഗ്രഹമായിരുന്നെ ന്നും സ്റ്റാലിന്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ വൈ ക്കത്തെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാ ലിന്‍.
വൈക്കം കേരളത്തിലാണെങ്കിലും തമിഴ്നാട്ടിലും വലിയ ആവേശമുണ്ടാക്കിയ സ്ഥലമാണ്. വൈക്കം സ ത്യാഗ്രഹം ഇന്ത്യയ്ക്ക് തന്നെ വഴികാട്ടിയ പോരാട്ടമാണ്. വൈക്കം സത്യാഗ്രഹം തമിഴ്നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വലിയ ആവേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.വൈക്കം സത്യാഗ്രത്തിന്റെ ശ താബ്ദി കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചി രുന്നു. ആഘോഷം അത്തരത്തില്‍ നടത്താമെന്ന് പറഞ്ഞ പിണറായി വിജയന്‍ തന്നെ സ്വാഗതം ചെയ്യു കയാണ് ഉണ്ടായത്- സ്റ്റാലിന്‍ പറഞ്ഞു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ തമിഴ് മക്കളുടെ പേരില്‍ സ്റ്റാലിന്‍ സന്ദിയറിയിച്ചു.
കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എംകെ സ്റ്റാലിനും പെരിയാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഉദ്ഘാടനച്ചടങ്ങിന് എത്തിയ ത്. മഹാത്മാഗാന്ധി, ടി കെ മാധവന്‍, മന്ന ത്ത് പദ്മനാഭന്‍ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍, ആമചാടി തേവന്‍, രാമന്‍ ഇ ളയത് എന്നീ സത്യാഗ്രഹികളുടെ സ്മൃതിമണ്ഡപങ്ങളിലും ഇരുമുഖ്യമന്തിമാ രും പുഷ്പാര്‍ച്ചന നടത്തി. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരി ക്കുന്നത്. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ സ്മരണകളുണര്‍ത്തി 603 ദിവസം നീളുന്ന ആഘോ ഷത്തിന് ഇതോടെ ഔദ്യോഗിക തുടക്കമായി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.