ഉംറ തീര്‍ത്ഥാടകരെ ഏത് വിമാനത്താവളത്തിലും ഇറക്കാനും തിരികെ കൊണ്ടു പോകാനും കമ്പനികള്‍ ബാധ്യസ്ഥരാണ്. ഇത് പാലിക്കാത്ത വിമാന കമ്പനികള്‍ ക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകു മെന്നും അറിയിച്ചിട്ടുണ്ട്
റിയാദ്: ഉംറ വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും തിരിച്ചുപോകാനും അനുവദിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് അധികൃതര്‍ ഇക്കാ ര്യം വ്യക്തമാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഉംറ തീര്‍ത്ഥാടകരെ ഏത് വിമാനത്താവളത്തിലും ഇറക്കാനും തിരികെ കൊ ണ്ടുപോകാനും കമ്പനികള്‍ ബാധ്യസ്ഥരാണ്. ഇത് പാലിക്കാത്ത വിമാന കമ്പനികള്‍ക്കെതിരെ നിയമാനു സൃത നടപടികളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.തീര്‍ത്ഥാടകര്‍ക്ക് നേരത്തെ ജിദ്ദ, മദീന എന്നീ വിമാന ത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. അതില്‍ മാറ്റം വരുത്തി കൊണ്ടാണ് പുതിയ തീരുമാനം ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏത് വിമാന ത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും തിരിച്ചുപോകാനും കഴിയുമെന്ന് അന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയിട്ടില്ലാ യിരുന്നു. അതുകൊണ്ടുതന്നെ പല വിമാന കമ്പനികളും ജിദ്ദയും മദീനയും ഒഴികെ സൗദിയിലെ മറ്റ് വി മാനത്താവളങ്ങളിലേക്കുള്ള ഉംറ യാത്രക്കാരെ കൊണ്ടുവരാന്‍ മടിച്ചിരുന്നു. ഇക്കാരണത്താല്‍ പലരുടേ യും യാത്ര മുടങ്ങുകയും ചെയ്തിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.