അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ കണ്ണീരോടെ വിട. നിലപാടുകളുടെ ഉറച്ച പി.ടിയെ യാത്രയാക്കാനെത്തിയത് ആയിര ങ്ങള്‍
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളം കണ്ണീരോടെ വിട നല്‍കി.ആദര്‍ശ രാഷ്ട്രീയത്തില്‍ ഉറച്ച നിലപാടുകള്‍ ജീവിതാവസാനം വരെ ഉയര്‍ത്തിപിടിച്ച പി.ടി യെ യാത്രയാക്കാനെത്തിയത് ആയിരങ്ങളായിരുന്നു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു കൊച്ചിയിലേക്ക് ഒഴുകിയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിക്ക് വിട നല്‍കിയത്. ഔദ്യോഗിക ബഹുമതി കളോടെയായിരുന്നു സംസ്‌കാരം.
അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി,ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീ രം….. എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര. മൃതദേഹം ചിതയില്‍ അഗ്‌നിനാള ങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ പിടിയുടെ പ്രിയപ്പെട്ട ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ചന്ദ്രകളഭം പാട്ടിന്റെ അകമ്പടിയോടെയായിരുന്നു മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.
ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാന്‍ തൃക്കാക്കരയിലും എത്തിയിരുന്നു. തൃക്കാക്കരയില്‍ റോഡിന്റെ ഇരുവശവും വികാര നിര്‍ഭരരായി നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടി യായിരുന്നു വിലാപ യാത്ര കടന്നു പോയത്.സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെ ന്നായിരുന്നു നേതാക്കള്‍ ആദ്യം അറിയിച്ചിരുന്നത്. രാവിലെ ഡിസിസിയിലും ഠൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും സജ്ജീകരിച്ച പൊതുദര്‍ശന വേദികളില്‍ പിടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എ ത്തിയവരുടെ തിരക്കായിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ രാവിലെ മുതല്‍ മൃതദേഹത്തെയും വിലപയാത്രയെയും അനുഗമിച്ചു. രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തിയാണ് ആ ദരാഞ്ജലി അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ആദരാ ഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
നിലപാടിന്റെ നായകനേ… നട്ടെല്ലുള്ളൊരു പോരാളി തുടങ്ങി പിടിയുടെ ആദര്‍ശവിശുദ്ധി ഉയര്‍ത്തി ക്കാ ട്ടിയ മുദ്രാവാക്യങ്ങള്‍ രാവിലെ മുതല്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ ആഗ്രഹ പ്ര കാരം കൊച്ചിയിലെ രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. അഞ്ചരയ്ക്കായിരുന്നു സംസ്‌കാര ചട ങ്ങുകള്‍ നിശ്ചയിച്ചതെങ്കി ലും തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാന്‍ ആളുകള്‍ കൂടിയതോടെ ചടങ്ങുകള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിക്കാന്‍ കഴിഞ്ഞത്.
അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ ചടങ്ങുകളും
പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു ചട ങ്ങുകള്‍. അതിന് ശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ മറ്റു ചട ങ്ങുകളും നടന്നു. റീത്തുകള്‍ വെക്ക രുത്, പൊതുദര്‍ശനത്തിനു വെക്കുമ്പോള്‍ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീ രം….എന്ന ഗാനം പശ്ചാത്തലത്തില്‍ വേണം,രവിപുരം പൊതുശ്മശാനത്തില്‍ ദഹിപ്പിക്കണം, ചി താഭസ്മത്തില്‍ ഒരുഭാഗം അമ്മയുടെ കല്ലറയില്‍ സമര്‍പ്പിക്കണം, കണ്ണുകള്‍ ദാനം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം നേരത്തെ തന്നെ തന്റെ അന്ത്യാഭിലാഷമായി അറിയിച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.