പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയില്‍ ആദ്യമായാണ് നരേന്ദ്ര മോദി ഒരു ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത്. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമ ന്ത്രിയെ വൈദികര്‍ ചേര്‍ന്ന് സ്വീകരിച്ചു
ന്യൂഡല്‍ഹി : ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി കൂടുതല്‍ അടുക്കാനുള്ള നീക്കവുമായി പ്രധാ നമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. പ്രധാ നമന്ത്രിയായ ശേഷം ഇന്ത്യയില്‍ ആദ്യമായാണ് നരേന്ദ്ര മോദി ഒരു ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത്. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വൈദികര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയില്‍ ആദ്യമായാണ് നരേന്ദ്ര മോദി ഒരു ക്രൈസ്തവ ദേവാലയം സന്ദര്‍ശി ച്ചത്. ക്രൈസ്തവരെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍ ക്രൈസ്ത വ ആരാധനാലയങ്ങളും സഭ മേലധ്യക്ഷന്മാരെയും സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മോദിയു ടെ സന്ദര്‍ശനവും.
ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 20 മിനിറ്റ് നേരം ചെലവഴിച്ച മോദി എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേര്‍ന്ന ശേഷമാണ് മടങ്ങിപ്പോയത്. പള്ളിയി ല്‍ പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന മോദി, ബിഷപ്പുമാര്‍ അടക്കമുള്ള പുരോഹിതര്‍ക്കും ഗായക സംഘത്തിനു മൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. മോദിയെ സ്വീകരിക്കാന്‍ ബിഷപ്പുമാര്‍ അടക്കം എല്ലാ പുരോഹിതന്മാ രും സന്നിഹിതരായിരുന്നു. നേരത്തെ ക്രിസ്മസിന് മുന്നോട്ടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഡല്‍ഹി യിലെ സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ കത്ത്രീഡല്‍ സന്ദര്‍ശിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.