Breaking News

ഈദ് അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

ദോഹ : അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ, സേവന വകുപ്പുകളുടെ സാങ്കേതിക ഏകോപന യോഗം നാഷനൽ കമാൻഡ് സെന്ററിൽ നടന്നു.സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം റെസ്‌ക്യൂ പൊലീസ് (അൽ ഫസ) പട്രോളിങ്ങിന്റെ എണ്ണം വർധിപ്പിക്കും. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന അപകടങ്ങളോ നിയമലംഘനങ്ങളോ തടയുന്നതിനാണ് അൽ ഫസ പട്രോളിങ് ശക്തമാക്കുന്നത്. പാർക്കുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപം പ്രത്യേക പട്രോളിങ് സംവിധാനം ഏർപ്പെടുത്തും. ഈദ് നമസ്ക്കാരം നടക്കുന്ന പള്ളികളിലും ഈദ് ഗാഹുകളിലും സുരക്ഷ നിലനിർത്തുന്നതിനും സഹായം നൽകുന്നതിനുമായി വിവിധ പ്രദേശങ്ങളിൽ പട്രോളിങ് സ്ഥാപിക്കും.
ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ട്രാഫിക് പട്രോളിങ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പള്ളികൾക്കും ഈദ് പ്രാർഥനാ സ്ഥലങ്ങൾക്കും സമീപവും, റസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ സമുച്ചയങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും പൊലീസ് പട്രോളിങ്ങിന്റെയും ട്രാഫിക് ഓഫിസർമാരുടെയും സാന്നിധ്യം വർധിപ്പിക്കുന്നതിന് സമഗ്ര പദ്ധതി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. 
ഹൈവേകളിലും പ്രധാന റോഡുകളിലും ദിവസം മുഴുവൻ പട്രോളിങ് ഉണ്ടാകും. ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിനോദ പരിപാടികളുടെ വേദികളിലും, കോർണിഷ്, ദി പേൾ ഐലൻഡ് തുടങ്ങിയ കൂടുതൽ പൊതുജന പങ്കാളിത്തമുള്ള പ്രദേശങ്ങളിലും പട്രോളിംഗും ട്രാഫിക് ഓഫിസർമാരും നിലയുറപ്പിക്കും. മത്സ്യത്തൊഴിലാളികൾ, വിനോദസഞ്ചാരികൾ, ജല കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ എന്നിവരുൾപ്പെടെയുള്ളവർക്ക് ആവശ്യമായ സഹായം നൽകുന്നതിന് ഡയറക്ടറേറ്റിന്റെ മറൈൻ പട്രോളിങ് 24 മണിക്കൂറും പ്രവർത്തിക്കും. സുരക്ഷിതമായ ഈദ് ആഘോഷം ഉറപ്പുവരുത്താൻ ശക്തമായ കരുതലുകൾ എടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.