ജിദ്ദ : ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി സീ ടാക്‌സി നിരക്കുകളിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് പ്രത്യേക നിരക്ക് ഇളവ് പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്ക് 25 റിയാലായാണ് കുറച്ചത്. ജിദ്ദ യാച്ച് ക്ലബിനെയും ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്റ്റിനെയും ബന്ധിപ്പിക്കുന്ന കടൽ ടാക്‌സി റൂട്ടിൽ മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.
മുൻപ് റമസാനിൽ 25 റിയാൽ മുതൽ 50 റിയാൽ വരെയായിരുന്നു നിരക്ക്. 10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. നഗരത്തിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
പ്രതിദിനം 29,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന 20 ആധുനിക കടൽ ടാക്‌സി സ്റ്റേഷനുകൾ വികസിപ്പിക്കാനുള്ള പദ്ധതികൾ ജിദ്ദ മേയർ സലേഹ് അൽ തുർക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോഡിലെ തിരക്ക് കുറയ്‌ക്കാൻ സഹായിക്കുന്ന ഒബുറിന്റെ വാട്ടർഫ്രണ്ടും ജിദ്ദയുടെ മധ്യ-വടക്കൻ ജില്ലകളും തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുകയാണ് സ്റ്റേഷനുകളുടെ ലക്ഷ്യം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.