യാംബു: ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ മുന്നേറി സൗദി അറേബ്യ. സൗദി നാഷനൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് 2024 ലെ ഈത്തപ്പഴ കയറ്റുമതി 15.9 ശതമാനം വർധനയോടെ 16.9 കോടി റിയാൽ മൂല്യത്തിലെത്തി. സൗദിയിൽനിന്ന് ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 133 ആയി ഉയർന്നതോടെ സൗദി ഈത്തപ്പഴ കയറ്റുമതി രാജ്യങ്ങളിൽ ആഗോളതലത്തിൽ തന്നെ ഇതിനകം ശ്രദ്ധേയമായി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരവും കഴിഞ്ഞ വർഷം രാജ്യത്തെ ഈത്തപ്പഴ ഉൽപാദനത്തിന്റെ അളവ് ഗണ്യമായി വർധിച്ചിരുന്നു. ഇത് ഈത്തപ്പഴ മേഖലയിലെ രാജ്യത്തിന്റെ ഉയർന്ന ഉൽപാദന ശേഷിയെ പ്രതിഫലിപ്പിക്കുന്നു.
ആഗോള വിപണികളിൽ സൗദി ഈത്തപ്പഴം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 2023നെ അപേക്ഷിച്ച് 2024ൽ മൂല്യത്തിൽ 15.9 ശതമാനം വർധനവുണ്ടായാത് രാജ്യത്തിന് വലിയ അംഗീകാരമാണ്. സൗദി ഈത്തപ്പഴത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ആഗോള വിപണന വ്യാപ്തി വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളാണ് ഈ വളർച്ചക്ക് വഴിവെച്ചത്.
ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലും ഈത്തപ്പഴത്തിന്റെയും ഈത്തപ്പഴ ഉൽപന്നങ്ങളുടെയും മേഖലയുടെ വർധിച്ചുവരുന്ന പ്രാധാന്യം ഇത് അടിവരയിടുന്നു. സൗദിയുടെ ‘വിഷൻ 2030’ന്റെ ഉദ്ഘാടനവും എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിൽ അതിന്റെ നിർണായക പങ്കും സ്വീകരിച്ചതോടൊപ്പം സൗദി ഈത്തപ്പഴ കയറ്റുമതിയിൽ സമൂലമായ പരിവർത്തനം ഉണ്ടായിട്ടുണ്ട്. 2016 മുതൽ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 192.5 ശതമാനം വർധിച്ചു.
അന്താരാഷ്ട്ര വിപണികളിൽ ഈത്തപ്പഴത്തിന്റെ പ്രധാന കയറ്റുമതി രാജ്യം എന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ തുടർച്ചയായ വിജയത്തെ പ്രതിഫലിപ്പിക്കുന്ന 12.7 ശതമാനം വാർഷിക വളർച്ചയാണിത് രേഖപ്പെടുത്തുന്നത്. സൗദി ഈത്തപ്പഴത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യവും ആഗോള ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിൽ അവയുടെ പങ്കും പ്രത്യേകം എടുത്തുകാണിക്കുന്ന ഘടകങ്ങളാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.