Breaking News

ഇൻവെസ്റ്റ് കേരള ഉച്ചകോടി: കേരളം തുറക്കുന്നു, ലോകത്തിന് മുൻപിൽ നിക്ഷേപത്തിന്റെ വാതിൽ.

കേരളത്തിൽ വ്യവസായ നടത്തിപ്പിനായി ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥ പഴങ്കഥയായി. ഏറ്റവും എളുപ്പത്തിൽ വ്യവസായം ആരംഭിക്കുന്നതിനു നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ ഈ സർക്കാരിനു കഴിഞ്ഞു. ‘ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം’ എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിച്ചു. ഭൂമിയുടെ പാട്ടനയത്തിൽ മാറ്റം വരുത്തി. ലോജിസ്റ്റിക് പാർക്ക് നയവും കയറ്റുമതി നയവും രൂപീകരിച്ചു. ഒട്ടേറെ ഇൻസെന്റീവുകളും സബ്സിഡികളും ഉൾപ്പെടുത്തിയ വ്യവസായ നയം വ്യവസായലോകമാകെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചു. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചു, വ്യവസായ വിപ്ലവം 4.0 ലക്ഷ്യമാക്കിയുള്ള കുതിപ്പിലാണു കേരളം. ഈ പശ്ചാത്തലത്തിലാണ് ആഗോള നിക്ഷേപക സംഗമത്തിന് ഇന്നും നാളെയും കേരളം വേദിയാകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയ കേരളം ലോകത്തിനു മുൻപിൽ നിക്ഷേപത്തിന്റെ വാതിൽ തുറക്കുകയാണ്.

അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ 87 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി ‘നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ’ അംഗീകാരം നേടിയതു കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയാണ്. ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായി പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലും അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഒന്നാം പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതൽ അർഥപൂർണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണു ഞങ്ങൾ ചെയ്യുന്നത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് പല ഓഫിസുകൾ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-സ്വിഫ്റ്റിന് തുടക്കം കുറിച്ചതു മുതൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തി. ലോകത്തിലെ ഏറ്റവും മികച്ച പല കമ്പനികളും കേരളത്തിൽ പ്രവർത്തനം തുടങ്ങി.
  എട്ടുമാസത്തോളം നീണ്ട പ്രവർത്തനങ്ങളിലൂടെയാണു കേരളം ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപകസംഗമത്തെ സ്വാഗതം ചെയ്യുന്നത്. ഇത്ര വിപുലമായ ഒരുക്കം മറ്റൊരു നിക്ഷേപ സംഗമത്തിലുമുണ്ടായിട്ടില്ലെന്നു ഞങ്ങൾക്കുറപ്പുണ്ട്.  ഈ ദിവസങ്ങളിൽ കേരളം ലോകത്തെ അതിശയിപ്പിക്കും.  ദൈവത്തിന്റെ സ്വന്തം നാട് നിക്ഷേപകരുടെയും സ്വന്തം നാടായി മാറും. വിപ്ലവകരമായ വിധത്തിൽ വലിയ നിക്ഷേപങ്ങൾ ഈ പരിപാടിയിലൂടെ കടന്നുവരും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.