Home

ഇസ്രായേലിനെതിരെ പ്രതിഷേധിച്ചാല്‍ കശ്മീരില്‍ കുറ്റകൃത്യം; കശ്മീര്‍ തുറന്ന തടവറയായി മാറിയെന്ന് മെഹ്ബൂബ മുഫ്തി

ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാല്‍ കശ്മീരില്‍ മാത്രം അത് കുറ്റകൃത്യമാണെന്നും മെഹബൂബ മുഫ്തി ആരോപിച്ചു.

ശ്രീനഗര്‍ : ഫലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ കശ്മീരില്‍ നടക്കുന്ന പ്രതിഷേ ധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാല്‍ കശ്മീരില്‍ മാത്രം അത് കുറ്റകൃത്യ മാണെ ന്നും മെഹബൂബ മുഫ്തി ആരോപിച്ചു.

ഇവിടെ ഒരു കലാകാരനെതിരെ പൊതു സുരക്ഷ നിയമം ചുമത്തി കേസെടുക്കുകയും ഫലസ്തീ നികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മതപ്രബോധകനെ അറസ്റ്റു ചെയ്യുകയും ചെയ്യുന്നു എന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

കശ്മീര്‍ ഒരു തുറന്ന ജയിലാണ്. ഇവിടെ ആളുകളുടെ ചിന്തകള്‍ നിരീക്ഷിക്കപ്പെടുന്നു. അവര്‍ ശിക്ഷിക്കപ്പെടുന്നു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടി നടത്തിയതിന് നിരവധിപേരെയാണ് കശ്മീരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രശസ്ത ചിത്രകാരന്‍ മുദസിര്‍ ഗുലും ഉള്‍പ്പെടുന്നു. ശ്രീനഗറില്‍ ഒരു ഫലസ്തീന്‍ അനുകൂല ചിത്രം വരയ്ക്കുന്നതിനിടയിലാണ് മുദസിര്‍ ഗുല്‍ അറസ്റ്റി ലായത്.

പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഫലസ്തീന്‍ ജനതക്കുവേണ്ടി പ്രാര്‍ഥിക്കുകയും അവരുടെ പോരാട്ട ത്തിന് ഐക്യപ്പെടുകയും ചെയ്ത മതപ്രബോധകനായ സര്‍ജന്‍ ബര്‍കതിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആറു മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ബര്‍കതി ഫലസ്തീനിലെ സ്ഥിതിഗതികളെ കുറിച്ച് സംസാരി ക്കു കയും അവരുടെ ധൈര്യത്തെ പ്രശംസി ക്കുകയും വിജയത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തിരു ന്നു. ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെഹ്ബൂബയുടെ പ്രതികരണം.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.