Breaking News

ഇറാൻ – ഇസ്രയേൽ സംഘർഷം; വിവിധ വിമാന സർവീസുകൾ റദ്ദാക്കി

അബുദാബി : ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. വർധിച്ചുവരുന്ന സംഘർഷാവസ്ഥയിലും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അനന്തരഫലങ്ങളിലും അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.ഏറ്റുമുട്ടലിനും സംഘർഷത്തിനും പകരം നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത യുഎഇ ആവർത്തിച്ച് വ്യക്തമാക്കി.  ഈ മാസം ആദ്യം ഇസ്രയേലിനെതിരായ ടെഹ്‌റാൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇന്ന് (ശനി) പുലർച്ചെ ഇറാനിലെ സൈനിക സൈറ്റുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു.  
വിമാനങ്ങൾ റദ്ദാക്കി
ജോർദാൻ, ഇറാൻ, ഇറാഖ്, ഇസ്രയേൽ എന്നിവിടങ്ങളിലേയ്ക്കുള്ള ദുബായ് ആസ്ഥാനമായുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ റദ്ദാക്കുകയും ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തതായി എയർലൈൻ വക്താവ്  സ്ഥിരീകരിച്ചു.  ബാഗ്ദാദിലേയ്ക്കും ഇറാനിലെ ടെഹ്‌റാനിലേയ്ക്കുമുള്ള വിമാനങ്ങൾ ഈ മാസം 30 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് അറിയിച്ചു. 
ബാഗ്ദാദിലേയ്ക്കും ടെഹ്‌റാനിലേയ്ക്കും ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന ഉപയോക്താക്കൾ ഈ മാസം 30 വരെ യാത്ര പുറപ്പെടരുതെന്ന് നിർദേശിച്ചു. അതേസമയം,  ഇറാൻന്‍റെ സൈനിക ലക്ഷ്യങ്ങൾക്കെതിരായ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം ഇറാനും ഇറാഖും ഇന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.