കുവൈത്ത്‌സിറ്റി : കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ ചരക്ക്കപ്പല്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും. വ്യാഴാഴ്ച നോര്‍ക്ക മുഖേന മൃതദേഹം അയയ്ക്കുമെന്ന് ഹനീഷിന്റെ പിതാവ് ഹരിദാസിനെ അറിയിച്ചിരുന്നു. എന്നാല്‍, പേപ്പര്‍ വര്‍ക്കുകളിലെ പിശക് മൂലം അവസാനം മാറ്റേണ്ടി വന്നു. പിന്നാലെ, മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് അയക്കുമെന്നും നോർക്ക അധികൃതര്‍ അറിയിച്ചു. അമ്മ: നിമ്മി. സഹോദരൻ: ആഷിക്.
കപ്പൽ ജോലിക്കുള്ള കോഴ്സ് പഠിച്ച് ഒന്നര വർഷത്തിനു ശേഷം കഴിഞ്ഞ ജനുവരി 21 നാണ് ഹനീഷ് അൽ ബക്തർ കപ്പലിൽ ജോലിക്കായി ചേർന്നത്. ഓഗസ്റ്റ് 30 നാണ് കുവൈത്ത് തുറമുഖത്തിനടുത്ത് അൽ ബക്തർ –1 എന്ന ഇറാനിയൻ വാണിജ്യക്കപ്പൽ അപകടത്തിൽപ്പെട്ടത്. ഡെക്ക് ഓപ്പറേറ്റർമാരായ ഹനീഷ് (26), കണ്ണൂർ ആലക്കോട് വെള്ളാട് കൗമാക്കുടി കോട്ടയിൽ കുമാരന്റെ മകൻ സുരേഷ് (26) എന്നിവരെയും ഒരു കൊൽക്കത്ത സ്വദേശിയെയും 3 ഇറാനിയൻകാരുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.
കുവൈത്ത് നാവിക സേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ സബ്ഹാന്‍ മോര്‍ച്ചറിയിലാണ്. കുവൈത്തില്‍ ഇവരുടെ രേഖകള്‍ ഒന്നും ഇല്ലാത്തത് സാങ്കേതിക തടസം നേരിട്ടിരുന്നു. തുടര്‍ന്ന്, കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് നല്‍കാന്‍ എംബസി ആവശ്യപ്പെട്ടു. ഇതനുസരിച്ച്,നോര്‍ക്ക മുഖേന ഹനീഷിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി കുവൈത്ത് എംബസിയിലേക്ക് കഴിഞ്ഞ 13ന് അയച്ചിരുന്നു. തുടര്‍ന്ന്, ഹനീഷിന്റെ മൃതദേഹം തിരച്ചറിഞ്ഞു. കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ അത് നാട്ടിലേക്ക് അയച്ചു. കണ്ണൂര്‍ സ്വദേശിയായ സുരേഷിനെക്കുറിച്ച് ഇതുവരെയും സ്ഥിരീകരണമില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.