ഇറാഖിലെ യു.എസ് സൈനിക താവളത്തിൽ റോക്കറ്റ് ആക്രമണം ; അഞ്ച് സൈനികര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്: ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്ക്. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ മുതിര്‍ന്ന അംഗം ഫൗദ് ഷുക്കൂറിന്റെയും കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കെയാണ് ആക്രമണം.എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ-അസാദ് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നത്. കത്യുഷ റോക്കറ്റുകളാണ് വ്യോമതാവളത്തില്‍ വീണത് എന്നാണ് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. റോക്കറ്റുകൾ ബേസിനുള്ളിൽ പതിച്ചതായി ഇറാഖി ഉദ്യോഗസ്ഥരിലൊരാള്‍
പറഞ്ഞു. അതേസമയം ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിലെ പ്രതികാരവുമായി ആക്രമണത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
ഇസ്രായേലിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതിനാൽ ഹനിയ്യയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ട്രംപ് പൂർണ എക്യദാർഢ്യം പ്രകടിപ്പിച്ചു.ഇതോടെ ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമായി. ഇറാനിലെ പ്രക്ഷോഭകരെ കൊല്ലരുതെന്നും അമേരിക്ക എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. യുക്രെയ്ന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ഇറാന്റെ കുറ്റസമ്മതം പുറത്തുവന്നതിന് പിന്നാലെയാണ്രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചത്. അതേസമയം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത അംബാസഡറുടെ നടപടിയിൽ പ്രതിഷേധിച്ച് തെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്കു മുന്നിൽ വൻപ്രതിഷേധം അരേങ്ങറി. ഇറാനുമായുള്ള ഏറ്റുമുട്ടൽ മേഖലക്ക് ഗുണം ചെയ്യില്ലെന്ന് ബ്രിട്ടനു പുറമെ ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ അമേരിക്കയോട് വ്യക്തമാക്കി.
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ചർച്ച മാത്രമാണ് പരിഹാരമെന്നാണ് ഇറാനിൽ പ്രസിഡന്റ് ഹസൻ റൂഹാനിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽതാനി വ്യക്തമാക്കിയത്. അേമരിക്കക്കും ഇറാനുമിടയിലെ സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിനു പുറമെ ഒമാനും കുവൈത്തും അനൗപചാരിക ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.