Breaking News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടി കടന്നു;ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജം,ഡാം തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് മന്ത്രി

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ പെരിയാര്‍ തീരവാസികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും.ഡാം തുറക്കാ നുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി.ഇതേതുടര്‍ന്ന് ജില്ലാ ഭര ണകൂടം രണ്ടാമത്തെ മുന്നറിയിപ്പു പുറപ്പെടുവിച്ചു. ജലനിരപ്പ് താഴ്ന്നില്ലയെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം നാ ളെ രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്.അണക്കെട്ടിന്റെ വൃഷ്ടി പ്രദേ ശത്ത് ശക്തമായ മഴയാണുള്ള ത്.

ഡാം തുറന്നാല്‍ പെരിയാര്‍ തീരവാസികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാം തുറക്കാനുള്ള എല്ലാ തയ്യാറെടുപ്പു കളും പൂര്‍ത്തീയായി.ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റവന്യു വകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. പെരിയാര്‍ തീരദേശവാസിക ളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഇരുപതോളം ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒഴു ക്കി വിടുന്ന ജലത്തിന്റെ അളവ് അനുസരിച്ച് ജനങ്ങളെ മാറ്റും. ക്യാമ്പുകളും വാഹനങ്ങളും ഉദ്യോഗസ്ഥ രും സജ്ജരാണ്. റവന്യൂ, പൊലീസ്, എന്‍ഡിആര്‍എഫ് സംഘങ്ങളെല്ലാം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. വെള്ളം ഒഴുകി പോകുന്ന വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്തു. മനുഷ്യസാധ്യമായി ചെയ്യാന്‍ കഴിയുന്ന തെല്ലാം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തമിഴ്‌നാടിന്റെ തീരുമാനം ആശാവഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകിട്ടോ ടെ അദ്ദേഹം മുല്ലപ്പെരിയാറിലെത്തും. മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനി രപ്പ് 138.10 അടി ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്റില്‍ 5800 ഘനയടി വെള്ളമാ ണ് ഒഴുകിയെത്തുന്നത്. സ്പില്‍വെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്.

അണക്കെട്ടില്‍ 142 അടി വരെ ജലനിരപ്പ് നിര്‍ത്താമെന്ന് സുപ്രീംകോടതി പറഞ്ഞത് 2004ലും 2014 ലുമാ ണ്. എന്നാല്‍ 2018 ല്‍ ഉണ്ടായ പ്രളയം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മുല്ലപ്പെരിയാറിലെ ജല നിരപ്പ് താഴ്ത്തി നിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറ ഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.