Kerala

ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത സംഭവം; വരനെതിരെ അന്വേഷണത്തിന് കോടതി വിലക്ക്

ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച സംഭവ ത്തില്‍ യുവാവിനെതിരെ അന്വേഷണം അനുവദിക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി കോടതി

മുംബൈ : ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച സംഭവത്തില്‍ യുവാവിനെതിരെ അന്വേഷണം അനുവദിക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി കോടതി. വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടി സ്ഥാനത്തില്‍ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ അക്ലുജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെ യ്‌തെങ്കിലും അന്വേഷണത്തിന് കോടതി അനുമതി നല്‍കിയില്ല.

വിവാഹം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാത്തവര്‍ പരാതി നല്‍കാത്തിടത്തോളം കാലം വിഷയത്തില്‍ ഇടപെ ടാന്‍ ആവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. സോലാപൂര്‍ പൊലീസ് ആണ് അന്വേഷണത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.

പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുര്‍ മഹാലുംഗ് സ്വദേശിയായ അതുലിനെ ഐടി എന്‍ജിനീയര്‍മാരാ യ റിങ്കിയും പിങ്കിയും വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ചു വളര്‍ന്ന ഇരുവര്‍ക്കും പിരിയാനു ള്ള ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മൂവരും ബാല്യകാല സുഹൃത്തുക്കളാണ്. ഈ മാസം രണ്ടിനായിരുന്നു വിവാഹം. പങ്കാളി ജീവിച്ചിരിക്കെ ബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം കഴിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ സാഹചര്യത്തിലാണ് ഇരട്ട സഹോദരങ്ങളെ വിവാഹം ചെയ്ത യുവാവ് വിവാദത്തില്‍ പെട്ടത്.അടുത്തിടെയാണ് യുവതികളുടെ അച്ഛന്‍ മരിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.