Home

ഇമ്രാന്റെ ഇന്നിങ്‌സ് അവസാനിക്കുമോ ? ; അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്, ഇസ്ലാമബാദില്‍ നിരോധനാജ്ഞ

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാ സ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് ഉടന്‍. ഇന്ന് രാവിലെ ദേശീയ അസംബ്ലിയില്‍ യോഗം പുരോഗമിക്കുകയാണ്. പ്രമേയം പാസായല്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇമ്രാന്‍ഖാന്റെ ഇന്നിങ്‌സ് അവസാനിക്കും.

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് ഉടന്‍.ഇന്ന് രാവിലെ ദേശീയ അസംബ്ലിയില്‍ യോഗം പുരോഗമിക്കുകയാണ്. പ്രമേയം പാസായല്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇമ്രാന്‍ഖാന്റെ ഇന്നിങ്‌സ് അവസാനിക്കും. അസംബ്ലിക്ക് പുറത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇസ്ലാമബാദില്‍ നിരോധനാ ജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാഷ്ട്രീയ അസ്ഥിരതയിലേക്കും പട്ടാള ഭരണത്തിലേക്കും പാക്കി സ്ഥാന്‍ പോകുമോ എന്ന ആശങ്കയുമുണ്ട്. ഇതിനാല്‍ പാക്കിസ്ഥാ ന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ദിനമാ ണ് ഇന്ന്.

പ്രമേയത്തെ പരാജയപ്പെടുത്താനാകുമെന്ന് ഇമ്രാന്‍ ഖാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്ക യുടെ സഹായത്തോടെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. രാജ്യത്തെ യുവാ ക്കള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരണമെന്നും ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടു.

അതേസമയം ഇമ്രാന്‍ ഖാന്‍ രാജ്യത്തെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 342 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫിന് (പിടിഐ) 155 അംഗങ്ങളാ ണുള്ളത്. അവിശ്വാസം വിജയിക്കാന്‍ 172 പേരുടെ പിന്തുണ വേണം. രണ്ട് ഘടക കക്ഷികള്‍ സര്‍ക്കാര്‍ വിട്ടതോടെ പ്രതിപക്ഷ സഖ്യം 175 പേരുടെ പിന്തുണ അവകാശപ്പെടുന്നു. പിടിഐയിലെ 24 വിമത എംപി മാരെ ഉള്‍പ്പെടുത്താതെയാണിത്.

പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍ എന്‍) മേധാവി ഷഹബാസ് ഷരീഫിനെയാണ് (70) പ്രതിപ ക്ഷ സഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്കു തീരുമാനിച്ചിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യ മുന്‍ മുഖ്യമന്ത്രിയുമാണ്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.