ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമിഗ്രേഷൻ നടപടികൾ അതിവേഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ എന്ന ഈ സേവനത്തിലൂടെ യാതൊരു താമസവുമില്ലാതെ അതിവേഗത്തിൽ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്നു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഈ സംവിധാനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ 3ലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലാണ് അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ നടപ്പാക്കിയിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് യാത്രക്കാരുടെ മുഖം തിരിച്ചറിയുകയും അതുവഴി വ്യക്തിഗത വിവരങ്ങൾ തത്സമയം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ. ഇതുവഴി ഒരേസമയം പത്തുപേർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും. യാത്രാനുമതിയെടുക്കാൻ വെറും 14 സെക്കൻഡുകൾ മാത്രമാണ് വേണ്ടിവരുന്നത്. യാത്രക്കാർ കൂട്ടമായി പോകുകയാണെങ്കിൽ പോലും ഏത് കോണിൽ നിന്നും മുഖം പകർത്താൻ കഴിയുന്ന ഒന്നിലധികം ക്യാമറകളാണ് ലോഞ്ചുകളിൽ സ്ഥാപിച്ചിട്ടുള്ളത്.
അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ സംവിധാനം യാത്രക്കാർക്കുള്ള നടപടി പ്രക്രിയകൾ കൂടുതൽ സുഗമമാക്കിയതായി ജിഡിആർഎഫ്എ അധികൃതർ അറിയിച്ചു. ഭാവിയിൽ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 8 ശതമാനം വർധന പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ പുറപ്പെടുന്ന യാത്രക്കാർക്ക് മാത്രമാണ് ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഇനി എത്തിച്ചേരുന്ന യാത്രക്കാർക്ക് കൂടി ഭാവിയിൽ ഈ സംവിധാനം നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.