സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പി ച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടി ലേക്ക് വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മുന്നറി യിപ്പ് നല്‍കി
ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതി നുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നാഴ്ച മാത്രം. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് പ്രൊവിഡ ന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അട ക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സമയപരിധി സെപ്റ്റംബര്‍ ഒന്ന് വരെ നീട്ടിയത്. ജൂണ്‍ ഒന്ന് വരെയായി രുന്ന സമയപരിധിയാണ് നീട്ടിയത്. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് ഇപിഎഫ്ഒ വരിക്കാര്‍ക്ക് ലഭിക്കുന്ന യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ഇപിഎഫ്ഒ അറിയിച്ചു.
ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരവുവെയ്ക്കില്ലെ ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ജീവനക്കാരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പി ച്ചിട്ടുണ്ടോ എന്ന് തൊഴിലുടമയും പരിശോധിക്കണം. എങ്കില്‍ മാത്രമേ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍ ( ഇസി ആര്‍) അനുവദിക്കുകയുള്ളൂവെന്ന് തൊഴിലുടമകള്‍ക്ക് ഇപിഎഫ്ഒ നിര്‍ദേശം നല്‍കി.
അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാമൂഹിക സുരക്ഷാ കോഡിലെ 142-ാം വകു പ്പ് തൊഴില്‍മന്ത്രാലയം ഭേദഗതി ചെയ്തിട്ടു ണ്ട്. ഇതിലൂടെ തൊഴിലാളിയെ തിരിച്ചറിയുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ആധാര്‍ നമ്പര്‍ പിഎഫ് അക്കൗണ്ടുമായി ബന്ധി പ്പിച്ചവര്‍ ക്ക് മാത്രമേ ആനുകൂല്യങ്ങളും മറ്റു സേവനങ്ങളും ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്ന അവസ്ഥ വരാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ കയറി ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കിയി ട്ടുണ്ട്.മാ നേജ് ഓപ്ഷനില്‍ കയറിവേണം നടപടികള്‍ ആരംഭിക്കേണ്ടത്. കൈവൈസി ഓപ്ഷന്‍ തെര ഞ്ഞെടുക്കണം. തുടര്‍ന്നാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. ആധാര്‍ നമ്പര്‍ നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്. ആധാര്‍ ഒരു തവണ കൊടുത്തിട്ടു ണ്ടെങ്കില്‍ യുഐഡിഎയുടെ ഡേറ്റ ഉപയോഗിച്ച് ആധാര്‍ നമ്പര്‍ ഉറപ്പുവരുത്താനുള്ള സംവിധാന വും ഒരുക്കിയിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.