Home

ഇന്‍സൈറ്റ് അന്താരാഷ്ട്ര ഹ്രസ്വചിത്രമത്സരം ; ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കാന്‍ അന്‍പത്തി മൂന്ന് ചിത്രങ്ങള്‍

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഇന്റര്‍നാഷണല്‍ ഹൈക്കു അമേച്ചര്‍ ലിറ്റല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് അമ്പത്തിമൂന്ന് മത്സര ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ലഭ്യമായ 97 ചിത്രങ്ങളില്‍ നിന്നാണ് അന്‍ പത്തിരണ്ടു ചിത്രങ്ങള്‍ പ്രാഥമിക സ്‌ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്തത്

പാലക്കാട് : ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഇന്റര്‍ നാ ഷണല്‍ ഹൈക്കു അമേച്ചര്‍ ലിറ്റല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് അമ്പത്തി മൂന്ന് മത്സര ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നും വിദേശ ത്തു നിന്നുമായി ലഭ്യമായ 97 ചിത്രങ്ങളില്‍ നിന്നാണ് അന്‍പത്തിരണ്ടു ചിത്രങ്ങള്‍ പ്രാഥമിക സ്‌ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്തത്.

അഞ്ചുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഹാഫ് വിഭാഗത്തില്‍ നാല്പത്തി ഒന്ന് ചിത്രങ്ങളും ഒരു മിനി റ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ‘മൈന്യൂട്’ വിഭാ ഗത്തില്‍ പന്ത്രണ്ടു ചിത്രങ്ങളുമാണ് മത്സരത്തിലുള്ളത്. പാലക്കാട് ലയ ണ്‍സ് സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ സെപ്തംബര്‍ 10,11 തിയ്യതികളിലായി നടക്കുന്ന മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പി ക്കും. പതിനൊന്നിനു നടക്കുന്ന സമാപനയോഗത്തില്‍ സ മ്മാനവിതരണം നടത്തും. ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ഉള്‍ പ്പെടുത്തി നടത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഈ മേളയുടെ പ്രത്യേ കതയാണ്.

ഹാഫ് വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭി ക്കും. പ്രസിദ്ധ ശില്പി കെ ആര്‍ രാജന്‍ രൂപകല്‍പന ചെയ്ത ശില്‍ പ വും, അന്‍പതിനായിരം രൂപയും, സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ്. കൂടാതെ അഞ്ചു പേര്‍ക്ക് അയ്യാ യിരം രൂപയും സാക്ഷ്യപത്രവും അ ടങ്ങുന്ന റണ്ണര്‍ അപ്പ് അവാര്‍ഡുകളും ഇതേ വിഭാഗത്തില്‍ സ മ്മാനിക്കും.

മൈന്യൂട്ട് വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ച്രിത്രത്തിനു സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് ലഭി ക്കും. പ്രസിദ്ധ ശില്പി കെ ആര്‍ രാജന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പതിനായിരം രൂപയും സാ ക്ഷ്യപത്രവും അടങ്ങുന്നതാണ് സില്‍വര്‍ സ്‌ക്രീനന്‍ അവാര്‍ഡ്.

മുന്‍നിര ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങളെ വിലയിരു ത്തി അവാര്‍ഡുകള്‍ തീരുമാനിക്കുക. മത്സര ചിതങ്ങള്‍ക്കു പുറമെ മത്സരേ തര വിഭാഗത്തില്‍ പത്തോളം ഹ്രസ്വ ചിത്രങ്ങളും ഇരുപത്തി അഞ്ചോളം ഹൈക്കു ചിത്രങ്ങളും മേളയില്‍ പ്രദര്‍ശി പ്പിക്കും.

നിരവധിചലച്ചിത്രപ്രതിഭകള്‍ പങ്കെടുക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. ഓഗസ്റ്റ് 25നു മു ന്‍പായി വെബ് സൈറ്റിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ചെയ്യാവുന്ന തു മാണ്.കൂടുതല്‍ വിവ രങ്ങള്‍ക്ക് : www .insightthecreativegroup.com എന്ന വെബ് സൈറ്റിലൂടെയോ 9446000373 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.